വിമാന യാത്രക്കാർക്കും ഇനിമുതൽ ലേലം വിളിക്കാം

277 0

കൊച്ചി : വിമാന യാത്രക്കാർക്കും ഇനിമുതൽ ലേലം വിളിക്കാം. ‘ജെറ്റ് അപ്ഗ്രേഡ്’ എന്ന പദ്ധതി ജെറ്റ് എയർവേയ്സ് വിമാന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് ഫസ്റ്റ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് ലേലത്തിൽ പങ്കെടുക്കാം. ഈ അവസരം നേടിയെടുക്കുന്നത് എങ്ങനെയെന്ന് വിമാന കമ്പനി പറയുന്നുണ്ട്. 

ഇത്തരത്തിൽ ഒരു പദ്ധതി വിമാന കമ്പനികളുടെ ചരിത്രത്തിൽ ആദ്യമായാണെന്ന് ജെറ്റ് എയർവേയ്സ് അറിയിച്ചു. ജെറ്റ് എയർവേയ്സ് വെബ്സൈറ്റിലെ മാനേജ് മൈ ബുക്കിങ് വിഭാഗത്തിൽ പ്രവേശിച്ച് സീറ്റ് അപ്ഗ്രേഡ് ചെയ്യുന്നതിനു നൽകാൻ ഉദ്ദേശിക്കുന്ന തുക രേഖപ്പെടുത്താം. യാത്ര ചെയ്യുന്നതിന് ഏഴു ദിവസം മുമ്പു മുതൽ തലേന്നു വരെ ലേലത്തുക സമർപ്പിക്കാം. തുക പുതുക്കി സമർപ്പിക്കുന്നതിനും പിൻമാറാനും അവസരമുണ്ട്. 

Related Post

ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം

Posted by - Dec 24, 2018, 05:57 pm IST 0
രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ 25 കോടിയോളം പേരുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം. ജനവരി മുതല്‍ ചിപ് ആന്‍ഡ് പിന്‍…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്

Posted by - Nov 26, 2018, 03:16 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,865 രൂപയും പവന് 22,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.…

ടെലികോം കുടിശിക: ഇളവില്ലെന്നു സുപ്രീം കോടതി…

Posted by - Mar 19, 2020, 01:10 pm IST 0
ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിനത്തിൽ ടെലികോം കമ്പനികളോട്  കഴിഞ്ഞ ഒക്ടോബർ 24നു മുൻപുള്ള പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്…

റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാനൊരുങ്ങി ഷവോമി 

Posted by - Feb 10, 2019, 12:07 pm IST 0
ന്യൂഡല്‍ഹി: റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാന്‍ ഷവോമി ഒരുങ്ങുന്നു. 48 എംപി പ്രധാന ക്യാമറയുമായി എത്തുന്ന ഫോണ്‍ ഈ മാസം തന്നെ വിപണിയില്‍ എത്തും. 9,999…

ഒമിനി വാനിന്‍റെ നിര്‍മ്മാണം  അവസാനിപ്പിക്കുന്നു

Posted by - Apr 5, 2019, 03:29 pm IST 0
ദില്ലി: ഇന്ത്യയുടെ പ്രിയപ്പെട്ട മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വാഹനം മാരുതി ഒമിനി വാനിന്‍റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമിനിയുടെ…

Leave a comment