Media Eye Desk

നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു

Posted by - Dec 31, 2018, 09:48 am IST
ശ്രീനഗര്‍: കാശ്മീരിലെ നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ പാക് സൈനികരെന്ന് സംശയം. പാക് സൈനികരുടേതിന് സമാനമായ വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. നുഴഞ്ഞുകയറ്റ ശ്രമത്തിന് വഴിയൊരുക്കാന്‍ പാക്സ്ഥാന്‍ സൈന്യം കനത്ത വെടിവയ്പ്പും നടത്തി.
Read More

ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - Dec 31, 2018, 09:41 am IST
കൊച്ചി: കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുകയെന്നും കൊല്ലത്തു പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു. ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് 60 മിനിട്ടും…
Read More

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

Posted by - Dec 31, 2018, 09:36 am IST
ന്യൂഡല്‍ഹി: ലോക്‌സഭ വ്യാഴാഴ്ച പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച്‌ ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഒരുമിച്ച്‌ മൂന്നുവട്ടം മൊഴിചൊല്ലി (മൂന്ന് തലാഖ്) വിവാഹബന്ധം വേര്‍പെടുത്തുന്നത് മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്നതാണ്…
Read More

കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലെന്ന് ശശികുമാർ വര്‍മ്മ

Posted by - Dec 31, 2018, 09:25 am IST
തിരുവനന്തപുരം: ഒളിവുകാലത്ത് കൊട്ടാരത്തില്‍ നിന്ന് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാർ വര്‍മ്മ. സര്‍ക്കാരില്‍നിന്നു ശമ്പളം വാങ്ങിയ താനാണ് കഴിച്ച ഉപ്പിനും ചോറിനും നന്ദി കാണിക്കണമെന്ന നിലപാടാണ് സര്‍ക്കാരിന്റെത്. 'എന്നാല്‍ പി.എസ്.സി പരീക്ഷ ജയിച്ചാണ് ഞാന്‍…
Read More

അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും

Posted by - Dec 31, 2018, 09:08 am IST
അട്ടപ്പാടി : അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്ന് സന്ദര്‍ശനം നടത്തും. ചികിത്സാപ്പിഴവുണ്ടെന്ന് ആരോപണം നേരിടുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും. ഈ വര്‍ഷം മാത്രം പതിമൂന്ന് നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരണമടഞ്ഞത്. തുടര്‍ച്ചയായി ശിശുമരണങ്ങളുണ്ടാവുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച്‌…
Read More

ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത​ന്‍ മ​രി​ച്ചു

Posted by - Dec 31, 2018, 09:02 am IST
കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ലം ചെ​ത്തു​ക​ട​വി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത​ന്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ഇ​യാ​ള്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Read More

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടന 

Posted by - Dec 31, 2018, 09:00 am IST
തിരുവനന്തപുരം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടിപികുന്നതിനായി മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെയാണ് പുനഃസംഘടനക്ക് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് .  സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ മൂന്നു പേരും…
Read More

സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി

Posted by - Dec 30, 2018, 08:10 pm IST
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീവിരുദ്ധമാണ് ശബരിമല വിധി എന്നായിരുന്നു പ്രചാരണം. ഹിന്ദുമത വിഭാഗങ്ങള്‍ക്കിടയിലാണ് ഇതു…
Read More

മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു

Posted by - Dec 30, 2018, 05:40 pm IST
പമ്പ: മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണു നട തുറന്നത്.വൈകിട്ട് 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നടയടക്കും. ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍…
Read More

ബം​ഗ്ലാ​ദേ​ശ് തിരഞ്ഞെടുപ്പ്; അ​ക്ര​മ​ങ്ങ​ളി​ല്‍ 5 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

Posted by - Dec 30, 2018, 04:26 pm IST
ധാ​ക്ക: ബം​ഗ്ലാ​ദേ​ശില്‍ പൊ​തുതെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ​ഉണ്ടായ അ​ക്ര​മ​ങ്ങ​ളി​ല്‍ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ര്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ലും മൂ​ന്ന് പേ​ര്‍ വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ലു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എന്നാലും, ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കുന്നുണ്ട്. നാ​ല് മണി വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. നാ​ലാം​വ​ട്ട​വും അ​ധി​കാ​ര​ത്തി​ലെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വാ​മി…
Read More

മീന്‍ പിടിക്കാന്‍ പോയ രണ്ടു മല്‍സ്യത്തൊഴികളെ കാണാനില്ല; രക്ഷാബോട്ട് തെരച്ചില്‍ തുടങ്ങി

Posted by - Dec 30, 2018, 04:01 pm IST
മലപ്പുറം: പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച മീന്‍ പിടിക്കാന്‍ പോയ രണ്ടു മല്‍സ്യത്തൊഴികളെ കാണാനില്ല. പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കാണാനില്ലാത്തത്. തീരസംരക്ഷണ സേനയുടെ രക്ഷാബോട്ട് തെരച്ചില്‍ തുടങ്ങി.
Read More

മന്നം ജയന്തിക്ക് പെരുന്ന ഒരുങ്ങി

Posted by - Dec 30, 2018, 03:52 pm IST
ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് ആഘോഷങ്ങള്‍. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ്‌എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ നടക്കുന്ന…
Read More

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ലോക്‌നാഥ്  ബെഹ്‌റയും

Posted by - Dec 30, 2018, 03:05 pm IST
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ്  ബെഹ്‌റയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 17 ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് പട്ടിക. നിലവിലെ സിബിഐ ഡയറക്ടറായ അലോക് വര്‍മ ഫെബ്രുവരി ഒന്നിന് കാലാവധി പൂര്‍ത്തിയാക്കും. അഴിമതി ഉള്‍പ്പെടെയുള്ള കേസുകളിലെ അന്വേഷണ…
Read More

അമേരിക്കയിലെ അപ്പൂപ്പന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു

Posted by - Dec 30, 2018, 02:50 pm IST
വാഷിംഗ്‌ടേണ്‍ : അമേരിക്കയിലെ അപ്പൂപ്പന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു. അമേരിക്കയില്‍ ജിവിച്ചിരിക്കുന്നവരില്‍ വച്ച്‌ ഏറ്റവും പ്രായം ചെന്ന വ്യക്തിയായിരുന്നു റിച്ചാര്‍ഡ്. 1906 മെയ്11ന് ജനിച്ച റിച്ചാര്‍ഡിന് 112വയസായിരുന്നു. റിച്ചാര്‍ഡിന്റെ 111ാം ജന്മദിനത്തില്‍ ഓസ്റ്റണിലെ അദ്ദേഹം താമസിച്ച നഗരത്തിന്റെ പേര് റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍…
Read More

മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

Posted by - Dec 30, 2018, 02:08 pm IST
മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നും നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.  യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലെ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.…
Read More