Media Eye Desk

പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യത കണക്കുകൂട്ടി കോണ്‍ഗ്രസ്  

Posted by - May 2, 2019, 09:46 pm IST
തിരുവനന്തപുരം: പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക കണക്കുകള്‍. ഭൂരിപക്ഷം കുറയുമെങ്കിലും…
Read More

നടുറോഡില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം  

Posted by - May 2, 2019, 09:44 pm IST
കോഴിക്കോട് : നടുറോഡില്‍ വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്. വിവാഹ…
Read More

പെരുമാറ്റച്ചട്ടലംഘനം: മോദിക്കും അമിത് ഷാക്കുമെതിരെയുള്ള പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി  

Posted by - May 2, 2019, 06:42 pm IST
ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ഒമ്പത് പരാതികളാണ് മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More

ഗായിക റിമി ടോമി വിവാഹമോചനത്തിന്; പസ്പരസമ്മതത്തോടെ ഹര്‍ജി; അവസാനിപ്പിക്കുന്നത് 11 വര്‍ഷം നീണ്ട ദാമ്പത്യജീവിതം  

Posted by - May 2, 2019, 06:38 pm IST
കൊച്ചി: 11 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഗായികയും നടിയുമായ റിമി ടോമി.  ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയസമ്മത പ്രകാരമാണ് ഹര്‍ജി. ഒന്നിച്ച് മുന്നോട്ട്…
Read More

പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി ഷവോമി  

Posted by - May 2, 2019, 03:41 pm IST
ദില്ലി: ഷാവോമി റെഡ്മിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ പുതിയ സൗകര്യങ്ങളോടുകൂടി ഉടന്‍ വിപണിയിലെത്തിയേക്കും. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായുമായിരിക്കും ഈ ഫോണ്‍ എത്തുക. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വീബോയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ഇത് സൂചിപ്പിക്കുന്നു. ഇതുവരെ പുറത്തിറക്കാത്ത ഒരു സ്മാര്‍ട്ഫോണ്‍ വീഡിയോയുടെ…
Read More

വ്യോമസേനാ ഉപമേധാവിയായി രാകേഷ് കുമാര്‍ സിംഗ് ഇന്ന് ചുമതലയേല്‍ക്കും  

Posted by - May 2, 2019, 03:32 pm IST
ന്യൂഡല്‍ഹി: വ്യോമസേനാ ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഇന്നു ചുമതലയേല്‍ക്കും. എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ല വിരമിച്ച ഒഴിവിലേക്കാണു നിയമനം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഇദ്ദേഹം 1980 ജൂണ്‍ 15-നാണ് ഭാരതീയ വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റായി…
Read More

ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ചെന്നൈയുടെ 'തല'  

Posted by - May 2, 2019, 03:28 pm IST
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് 'തല'യാണ് എം എസ് ധോണി. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരശേഷം ആരാധകര്‍ക്ക് തലയുടെ വക ചില അപ്രതീക്ഷിത സമ്മാനങ്ങളുണ്ടായിരുന്നു. മത്സരശേഷം ആരാധകര്‍ക്ക് ധോണി നന്ദി അറിയിച്ചു. തല എന്ന വിശേഷണം 'വെരി സ്പെഷ്യല്‍'…
Read More

മിന്നല്‍ സ്റ്റംപിംഗും, വെടിക്കെട്ട് ബാറ്റിംഗുമായി ധോണി;  ഡല്‍ഹിയെ 80 റണ്‍സിന് തോല്‍പിച്ച് ചെന്നൈ  

Posted by - May 2, 2019, 03:26 pm IST
ചെന്നൈ: ഐപിഎല്ലില്‍ താഹിര്‍- ജഡേജ മിന്നലാക്രമണത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 80 റണ്‍സിന് തോല്‍പിച്ച് ചെപ്പോക്കില്‍ ചെന്നൈയുടെ വിളയാട്ടം. ചെന്നൈയുടെ 179 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ ചെന്നൈ ബൗളര്‍മാര്‍ 16.2 ഓവറില്‍ 99ല്‍ ഒതുക്കി. 44 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യര്‍ക്ക് മാത്രമാണ്…
Read More

തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളില്‍ പരിശോധന

Posted by - May 2, 2019, 03:23 pm IST
ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തി. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്…
Read More

കെവിന്റെത് ദുരഭിമാനക്കൊല; കൊന്നത് അച്ഛനും സഹോദരനുമെന്ന്  നീനു  

Posted by - May 2, 2019, 03:20 pm IST
കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനു കോടതിയില്‍. കേസിന്റെ വിസ്താരത്തിനിടെയാണ് നീനു ഇക്കാര്യം പറഞ്ഞത്. തന്റെ പിതാവും ചേട്ടന്‍ ഷാനുവുമാണ് കെവിനെ കൊന്നതെന്നും കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയില്‍ മൊഴി നല്‍കി. കെവിനെ…
Read More

ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് തായ്‌ലന്‍ഡ് രാജാവ്  

Posted by - May 2, 2019, 03:17 pm IST
ബാങ്കോക്ക്: ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്റെ പേഴ്‌സണല്‍ ഗാര്‍ഡ് ഫോഴ്‌സിന്റെ ചുമതലയുള്ള സുതിദ തിദ്‌ജെയെയാണ് രാജാവ് വിവാഹം ചെയ്തത്.  രാജ്ഞി സുതിദ എന്ന് അവരെ നാമകരണവും നടത്തി.…
Read More

ചട്ടലംഘനം: മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്  

Posted by - May 2, 2019, 03:15 pm IST
ദില്ലി: പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നത് എന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ഷഹ്ദോളില്‍ കഴിഞ്ഞ…
Read More

ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം: മോദി  

Posted by - May 2, 2019, 03:14 pm IST
ജയ്പൂര്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലക്ഷ്യം വെക്കുന്നവര്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ തുടക്കം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ന് മുതല്‍…
Read More

ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയും  

Posted by - May 2, 2019, 03:12 pm IST
തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയുമായി നടക്കും. കേരളത്തിന് പുറമെ ദില്ലി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ടാവും. ആകെ 329 സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9.30ന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട്…
Read More

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് വിമര്‍ശനം; മധ്യവയസ്‌കയ്ക്ക് പെണ്‍ക്കുട്ടികള്‍ നല്‍കിയ പണി വൈറല്‍ വീഡിയോ  

Posted by - May 2, 2019, 03:10 pm IST
ദില്ലി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് തങ്ങളെ ആക്ഷേപിച്ച മധ്യവയസ്‌കയെ പാഠം പഠിപ്പിച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ് എന്നായിരുന്നു മധ്യവയസ്‌കയുടെ നിലപാട്. പെണ്‍കുട്ടികളോട് രൂക്ഷമായി സംസാരിച്ച അവര്‍ സമീപത്തുണ്ടായിരുന്ന പുരുഷന്മാരോട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനും…
Read More