മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതു കാണാന്‍ പോകുന്നവര്‍ അറിയുന്നതിന്  

16 0

തണുപ്പുകാലത്ത് ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് താഴുന്നതോടെ മീശപ്പുലിമലയില്‍ മഞ്ഞുവീഴുന്നത് കാണാന്‍ കൂട്ടുകാര്‍ക്കൊപ്പവും കുടുംബസമേതവും ആളുകളുടെ ഒഴുക്കാണ്. മഞ്ഞുവീഴ്ചയും ഐസ്സ് കണങ്ങള്‍ മൂടിയ പുല്‍മേടുകളും കാണാന്‍ വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമായിരിക്കും. ചെടികളുടെയും ചെറുസസ്യങ്ങളുടെയും ഇലകളും മറ്റും നേരം പുലരുമ്പോള്‍ ഐസ്സ് കണങ്ങളാല്‍ മൂടിയങ്ങനെ നില്‍ക്കും.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മൂന്നാറില്‍ നിന്നും ഏതാണ്ട് 30കിലോമീറ്റളം അകലെയാണ് മീശപ്പുലിമല. ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഇവിടം.ഏഷ്യയിലെ ഉയര്‍ന്ന മലനിരകളിലും,വടക്കേ അമേരിക്കയിലെ അപ്പലേച്ചിയന്‍ മലനിരകളിലും മാത്രം വളരുന്ന റോഡോഡെന്‍ഡ്രോണ്‍ മരങ്ങള്‍ മീശപ്പുലിമലയില്‍ ധാരാളമായി വളരുന്നുണ്ട്.

ഇക്കോടൂറിസത്തിന്റെ ഭാഗമായി  കേരള വനം വികസന കോര്‍പറേഷന്‍(കെ എഫ് ഡി സി),കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ,നിയമവിധേയമായിട്ടാണ് മീശപ്പുലിമലയിലേക്ക് ട്രക്കിംങ്ങ് നടക്കുന്നത്. ഒരു ദിവസം 61 പേര്‍ക്ക് താമസിക്കാനും ട്രക്കിംങ്ങ് നടത്താനുമുള്ള സൗകര്യമാണ് ഇവിടെ നിലവില്‍ ഉള്ളത്. ഓണ്‍ ലൈന്‍ ബുക്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇവിടേയ്ക്ക് അധികൃതര്‍ പ്രവേശനം അനുവദിയ്ക്കുന്നത്. ട്രക്കിംങ്ങിനായിട്ടാണ് കൂടുതല്‍ പേരും ഇവിടേയ്‌ക്കെത്തുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് താമസ സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബേസ്സ് ക്യാമ്പ് എന്നറിയപ്പെടുന്ന താമസ കേന്ദ്രത്തില്‍  20 ടെന്റുകളിലായി 40 പേര്‍ക്കു താമസിക്കുവാനുള്ള സൗകര്യമുണ്ട്. താമസം,ഭക്ഷണം,ക്യാമ്പ് ഫയര്‍,ട്രക്കിംങ്,ഗൈഡിന്റെ സേവനം എന്നിവ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക്താമസിക്കാവുന്ന ഒരു ടെന്റിന് 4,000 രൂപയാണ് ഈടാക്കുന്നത്.

മൂന്നാര്‍ ടൗണില്‍ നിന്നും ഏകദേശം 24 കിലോമീറ്റര്‍ അകലെയാണ് ബേസ്സ് ക്യാമ്പ്. രണ്ട് കിലോമീറ്ററോളം ഓഫ് റോഡ് ആയതിനാല്‍  ജീപ്പുകളാണ് ഇവിടേക്കെത്താന്‍ ഏറ്റവും അനുയോജ്യം.ടാക്‌സീ ജീപ്പുകളും ഇവിടെ ലഭ്യമാണ് .അങ്ങോട്ടും ഇങ്ങോട്ടുമായി 2,000 രൂപ ജീപ്പ് വാടകയായി മുടക്കേണ്ടിവരും. ബുക്ക് ചെയ്തവര്‍  ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം മൂന്നാര്‍ സൈലന്റ് വാലി റോഡിലുള്ള കെ എഫ് ഡി സി ഓഫീസിലെത്തി പാസ്  കൈപ്പറ്റിവേണം ബേസ് ക്യാമ്പിലെത്താന്‍. സംസ്ഥാനത്ത് സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍  താമസ സൗകര്യം ഉള്ള സ്ഥലമാണ് ഇവിടം. ഇവിടെ നിന്നും മീശപ്പുലിമലയിലേക്ക് ഒന്നര മണിക്കൂര്‍ കൊണ്ടു നടന്നെത്താന്‍ കഴിയും.

Related Post

അടുങ്ങിയിരിക്കുന്ന പാറകളുടെ ഇടയിലൂടെ എടയ്ക്കല്‍ ഗുഹയിലേക്ക്  

Posted by - May 21, 2019, 11:08 pm IST 0
നവീന ശിലായുഗ ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്ന വയനാട്ടിലെ എടയ്ക്കല്‍ ഗുഹ 1890 ലാണ് പുറംലോകത്തിനു വെളിപ്പെടുന്നത്. ഇന്‍ഡ്യയിലെ ഇത്തരത്തിലുള്ള ആദ്യ പൗരാണിക ശേഷിപ്പായിരുന്നു ഇത്. അമ്പലവയലിനടുത്തുള്ള അമ്പുകുത്തി മലകളിലാണ്…

സാഹസികത ഇഷ്‌പ്പെടുന്നവര്‍ക്ക് ഹൊഗെനക്കലിലേക്ക് സ്വാഗതം  

Posted by - May 21, 2019, 10:46 pm IST 0
നൂറുകണക്കിന് മലയാളം, തമിഴ്, കന്നട, ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തലമൊരുക്കിയിട്ടുള്ള സുന്ദരമായ മലയോരമാണ് ഹൊഗെനക്കല്‍. സേലത്തിനടുത്തുള്ള കാവേരി നദിയുടെ തീരത്തുള്ള തമിഴ്‌നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഒരുചെറിയഗ്രാമം.…

Leave a comment