അടുങ്ങിയിരിക്കുന്ന പാറകളുടെ ഇടയിലൂടെ എടയ്ക്കല്‍ ഗുഹയിലേക്ക്  

16 0

നവീന ശിലായുഗ ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്ന വയനാട്ടിലെ എടയ്ക്കല്‍ ഗുഹ 1890 ലാണ് പുറംലോകത്തിനു വെളിപ്പെടുന്നത്. ഇന്‍ഡ്യയിലെ ഇത്തരത്തിലുള്ള ആദ്യ പൗരാണിക ശേഷിപ്പായിരുന്നു ഇത്. അമ്പലവയലിനടുത്തുള്ള അമ്പുകുത്തി മലകളിലാണ് ഏടക്കല്‍ ഗുഹ. ശ്രീ രാമന്‍ നിഗ്രഹിച്ച ശൂര്‍പ്പണഖയുടെ ശരീരം ഉറഞ്ഞതാണ് അമ്പുകുത്തിമല എന്നൊരു വിശ്വാസം ഉണ്ട്. അമ്പിന്റെ മുറിവാണത്രെ ഗുഹ. ഒരു കിടക്കുന്ന സ്ത്രീരൂപത്തിന്റെ ഏകദേശരൂപമുണ്ട് മലയ്ക്ക്.

ഗുഹ സന്ദര്‍ശിക്കാന്‍ പാസ്സ് എടുക്കണം. അടുങ്ങിയിരിക്കുന്ന പാറകളുടെ ഇടയ്ക്കുള്ള അല്‍പ്പം വിടവിലൂടെ വേണം അകത്തു കടക്കാന്‍. വിണ്ടുപൊട്ടി മാറിയ വമ്പന്‍ പാറകളുടെ ഇടയിലുള്ള സ്ഥലമാണ് ഗുഹയായി രൂപപ്പെട്ടിരിക്കുന്നത്. ആദ്യം പ്രവേശിക്കുന്നത് അധികം വലിപ്പമില്ലാത്ത ഒരു അറയിലാണ്. അവിടെ നിന്ന് മറുവശം വഴി പുറത്തിറങ്ങി വീണ്ടും കുത്തനെ മുകളിലേക്ക് കയറിയാല്‍ പ്രധാന അറയായി. ഇവിടെ ഇരുമ്പുകൊണ്ടുള്ള ഗോവണികള്‍ ഘടിപ്പിച്ചിട്ടുണ്ട്. പ്രധാന അറ സാമാന്യം വലിപ്പമുള്ളതാണ്. അറയുടെ എതിര്‍വശത്ത് മേല്‍ഭാഗം പൂര്‍ണ്ണമായി മറഞ്ഞിട്ടില്ല. അതു വഴി പ്രകാശം ഉള്ളിലെത്തുന്നുണ്ട്. ഈ അറയിലെ ഭിത്തികളിലാണ് ചിത്രങ്ങളുള്ളത്. പാറയില്‍ കോറി വെച്ചതു മാതിരി. പ്രധാനമായും എടുത്തു കാണുന്ന ഒരു രൂപം ശിരോലങ്കാരം ധരിച്ച ഒരു പുരുഷന്റേതാണ്. ഒരു പക്ഷെ ദൈവ സങ്കല്‍പ്പമോ അല്ലെങ്കില്‍ ഗോത്രമുഖ്യനോ ആവാം. അടുത്തു തന്നെ ഒരു സ്ത്രീ രൂപവുമുണ്ട്. പിന്നെ മറ്റ് അനേകം മനുഷ്യരൂപങ്ങളും, മൃഗ രൂപങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

ഏകദേശം കന്നഡ പോലെ തോന്നിക്കുന്ന ചില ലിപികള്‍ ഒരു വശത്തായുണ്ട്.എടക്കലെ ലിഖിതങ്ങള്‍ പല കാലഘട്ടങ്ങളിലേതാണെന്ന് വിദദ്ധര്‍ പറയുന്നത് ഗുഹാമുഖത്തു നിന്ന് വീണ്ടും മുകളിലേക്ക് കയറാം, അമ്പുകുത്തി മലയുടെ മുകള്‍ ഭാഗം വരെ.

Related Post

സാഹസികത ഇഷ്‌പ്പെടുന്നവര്‍ക്ക് ഹൊഗെനക്കലിലേക്ക് സ്വാഗതം  

Posted by - May 21, 2019, 10:46 pm IST 0
നൂറുകണക്കിന് മലയാളം, തമിഴ്, കന്നട, ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തലമൊരുക്കിയിട്ടുള്ള സുന്ദരമായ മലയോരമാണ് ഹൊഗെനക്കല്‍. സേലത്തിനടുത്തുള്ള കാവേരി നദിയുടെ തീരത്തുള്ള തമിഴ്‌നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഒരുചെറിയഗ്രാമം.…

മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതു കാണാന്‍ പോകുന്നവര്‍ അറിയുന്നതിന്  

Posted by - May 21, 2019, 10:56 pm IST 0
തണുപ്പുകാലത്ത് ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് താഴുന്നതോടെ മീശപ്പുലിമലയില്‍ മഞ്ഞുവീഴുന്നത് കാണാന്‍ കൂട്ടുകാര്‍ക്കൊപ്പവും കുടുംബസമേതവും ആളുകളുടെ ഒഴുക്കാണ്. മഞ്ഞുവീഴ്ചയും ഐസ്സ് കണങ്ങള്‍ മൂടിയ പുല്‍മേടുകളും കാണാന്‍ വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത…

Leave a comment