നൈജറില്‍ സ്‌കൂളില്‍ അഗ്നിബാധ; 20 നഴ്‌സറി കുട്ടികള്‍ വെന്തു മരിച്ചു  

999 0

നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തു മരിച്ചു. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മരണമടഞ്ഞതെല്ലാം കുഞ്ഞു കുട്ടികളായിരുന്നു എന്ന് നൈജര്‍ ഫയര്‍ സര്‍വീസ് പറഞ്ഞു. നഴ്സറി ഉള്‍പ്പെടെ 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇത്. വൈകിട്ട് നാലു മണിയോടെയായിരുന്നു തീപിടുത്തം.

സ്‌കൂള്‍ഗേറ്റില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നും സ്‌കൂളിന് എമര്‍ജന്‍സി വാതില്‍ ഇല്ലായിരുന്നു എന്നുമാണ് വിവരം. ഇതേ തുടര്‍ന്ന് കുട്ടികള്‍ ക്ലാസ്സ് റൂമില്‍ കുടുങ്ങിപ്പോകുകയായിരുന്നു. പ്രീ സ്‌കൂള്‍ വിഭാഗത്തില്‍ പെട്ട കുട്ടികളാണ് മരണമടഞ്ഞവരില്‍ കൂടുതലും. 38 ലധികം ക്ലാസ്സ് റൂമുള്ള സ്‌കൂളിന്റെ 25 മുറികളിലും തീ പിടിച്ചു. നിയാമി വിമാനത്താവളത്തിന്റെ പ്രാന്തപ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

Related Post

പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടി

Posted by - Nov 27, 2018, 07:50 am IST 0
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ഇവിടുത്തെ ഓര്‍മരയിലാണ് 1500 കിലോ ഹാഷിഷ് പിടികൂടിയത്.  മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്…

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി 

Posted by - Apr 22, 2018, 07:42 am IST 0
യൂ.എസ് വിമാനം തിരികെ നിലത്തിറക്കി  യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ്  വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ…

സില്‍വാസയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു

Posted by - Dec 14, 2018, 09:11 am IST 0
സില്‍വാസ: ദാമന്‍ ദിയുവിനു സമീപം സില്‍വാസയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേവരുടെ നില ഗുരുതരമാണ്. സില്‍വാസയിലെ ശ്രീകൃഷ്ണ സ്റ്റീല്‍ ഫാക്ടറിയിലാണ്…

സിംബാബ്‌വെയിൽ നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടുന്നു

Posted by - Apr 19, 2018, 07:05 am IST 0
സിംബാബ്‌വെയിൽ നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടുന്നു തിങ്കളാഴ്ച മുതൽ ശമ്പളവർദ്ധനവിന് വേണ്ടി സമരം ചെയ്‌ത പതിനായിരത്തിലധികം നഴ്‌സുമാരെ സർക്കാർതന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനുമുൻപ് ശമ്പളവർദ്ധനവിന് വേണ്ടി  ഡോക്ടർമാർ…

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

Posted by - Mar 7, 2018, 11:45 am IST 0
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ശ്രീലങ്കയിൽ വർഗീയ ലഹള കത്തിപടരുന്നു. വർഗീയലഹള നിയന്ത്രിക്കുന്നതിന് ഭാഗമായി ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള വിഭാഗവും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ…

Leave a comment