പാനൂര്‍ മന്‍സൂര്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍  

311 0

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂക്കര സ്വദേശി ബിജേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുള്ളതായും പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്തതായും പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകനാണ് ബിജേഷ്.

മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പൊലീസ് പുറത്തുവിട്ടിരുന്നു. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ മൊബൈല്‍ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഗൂഢാലോചനയുടെ തെളിവ് ലഭിക്കുന്നതും ഷിനോസിന്റെ ഫോണില്‍ നിന്നാണ്. മന്‍സൂറിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

Related Post

കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസഫും ജോസും രണ്ടു വഴിക്കു പിരിഞ്ഞു

Posted by - Jun 16, 2019, 09:29 pm IST 0
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ കോട്ടയത്ത് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗം തെരഞ്ഞെടുത്തതോടെ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പു പൂര്‍ത്തിയായി. കെഎം…

ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയും  

Posted by - May 2, 2019, 03:12 pm IST 0
തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയുമായി നടക്കും. കേരളത്തിന് പുറമെ ദില്ലി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ടാവും. ആകെ 329…

പിറവം പള്ളിക്ക് പോലീസ് സംരക്ഷണം നൽകാൻ  ഹൈക്കോടതിഉത്തരവിട്ടു 

Posted by - Sep 20, 2019, 02:58 pm IST 0
കൊച്ചി : പിറവം പള്ളിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ  ഹൈക്കോടതി ഉത്തരവിട്ടു. പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കുന്നതിനാണ്  പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.  കെഎസ് വർഗീസ് കേസിലെ  സുപ്രീം…

നവംബർ ഒന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Posted by - Nov 1, 2019, 08:17 am IST 0
കോട്ടയം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് എംജി സർവ്വകലാശാല നവംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ…

നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡ് ദിലീപിന് നൽകില്ല: സുപ്രീം കോടതി 

Posted by - Nov 29, 2019, 01:37 pm IST 0
ന്യൂ ഡൽഹി : നടി ആക്രമിക്കപ്പെട്ട കേസിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തനിക്ക് നൽകണമെന്ന നടൻ  ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ…

Leave a comment