സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീര ജാസ്മിന്‍  

1204 0

'ഞാന്‍ പ്രകാശനു' ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. മീര ജാസ്മിന്‍ ആണു നായിക. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 2008ല്‍ പുറത്തിറങ്ങിയ 'ഇന്നത്തെ ചിന്താവിഷയ'മാണ് മീര ജാസ്മിന്‍ അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം.

പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ടുള്ള സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്:

'ചിന്താവിഷ്ടയായ ശ്യാമള'ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു – 'ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.' എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല. ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു – 'ഈ കഥ, നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഞാന്‍ മോഷ്ടിച്ചതാണ്.' അമ്പരപ്പു മാറി സദസ്സില്‍ നീണ്ട കരഘോഷം ഉയര്‍ന്നു. ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണ്.

ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമാണ് നായകന്‍. മീര ജാസ്മിന്‍ നായികയാകുന്നു. ഒപ്പം 'ഞാന്‍ പ്രകാശനില്‍' ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. 'ഒരു ഇന്ത്യന്‍ പ്രണയകഥ'യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ 'ആരാധികേ' എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും  സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും. 'ഞാന്‍ പ്രകാശനിലേത്' പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോര്‍ഡ് ചെയ്യുന്നത്. അനില്‍ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മോമി, പാണ്ഡ്യന്‍, സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാല്‍ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു.'

Related Post

ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിലെ തീപിടുത്തം:  സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ തീയിട്ടതെന്ന് സംശയം  

Posted by - May 4, 2019, 11:48 am IST 0
ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിന് മനപൂര്‍വം തീയിട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ് തീര്‍ന്നു സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീയിട്ടതാവാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.…

ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നു; ബാലു വര്‍ഗീസും ഹണി റോസും മുഖ്യവേഷത്തില്‍; അതിഥി വേഷത്തില്‍ ബോളിവുഡ് താരം  

Posted by - May 1, 2019, 09:54 am IST 0
ഒമര്‍ ലുലു സംവിധാനം ചെയ്ത് ബോക്‌സോഫീസില്‍ വിജയം നേടിയ ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നു. ബാലു വര്‍ഗീസും ഹണിറോസും തന്നെയാണ് രണ്ടാംഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു…

 ജേജി ജോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted by - Dec 24, 2019, 11:56 am IST 0
തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജേജി ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലാണ്  ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. അയല്‍വാസികള്‍…

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്  

Posted by - Feb 27, 2021, 03:22 pm IST 0
സംവിധായകന്‍ അലി അക്ബര്‍ തന്റെ പുതിയ ചിത്രത്തിലെ നായക കഥാപാത്രത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി. 'ഇതാണ് എന്റെ വാരിയംകുന്നന്‍..' എന്ന് പറഞ്ഞ് തലൈവാസല്‍ വിജയ്യെയാണ് അലി അക്ബര്‍ പരിചയപ്പെടുത്തിയത്.…

ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി

Posted by - Apr 27, 2019, 10:54 am IST 0
നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി നിര്‍മ്മിച്ച ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി. റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍…

Leave a comment