കൊവിഡ് നിയന്ത്രണം: രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി 9 മണി വരെ മാത്രം; ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല  

376 0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നു. രാത്രി ഒമ്പത് മണി വരെ മാത്രമേ രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും പ്രവര്‍ത്തിക്കാവൂ.ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈര്‍ഘ്യം കുറയ്ക്കും. ചടങ്ങുകളില്‍ ഹാളില്‍ നൂറുപേര്‍ക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളില്‍ ഭക്ഷണവിതരണം പാടില്ലെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തിന് അകത്തുള്ള യാത്രകള്‍ക്കും സംസ്ഥാനാന്തര യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഇഫ്താര്‍ സംഗമത്തില്‍ അടക്കം മതപരമായ ചടങ്ങുകളില്‍ ഒത്തുചേരല്‍ ഒഴിവാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ടെസ്റ്റ് പോസിറ്റിവ് നിരക്ക് കൂടിയ ജില്ലകളില്‍ കളക്ടര്‍മാര്‍ക്ക് 144 പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.

Related Post

വി.ജെ ജയിംസിന് വയലാര്‍ അവാര്‍ഡ്

Posted by - Sep 28, 2019, 04:02 pm IST 0
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്  ലഭിച്ചു .  ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന…

കേരളത്തില്‍ കോവിഡ് തീവ്രവ്യാപനം; രോഗികളുടെ എണ്ണം എണ്ണായിരം കടന്നു  

Posted by - Apr 14, 2021, 03:43 pm IST 0
തിരുവനന്തപുരം:കൊവിഡിന്റെ തീവ്രവ്യാപനത്തില്‍ നടുങ്ങി കേരളം. ഇന്ന് 8778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗികളുടെ എണ്ണം 8000 കടക്കുന്നത് നവംബര്‍ 4 ന് ശേഷം ഇത് ആദ്യമാണ്.…

ദിലീപിന്റെ കോഴിക്കോട്ടെ ദേ പുട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു  

Posted by - May 21, 2019, 08:11 pm IST 0
പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ…

വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു 

Posted by - Feb 13, 2020, 05:52 pm IST 0
തിരുവനന്തപുരം: വാവ സുരേഷിന്  അണലി വിഭാഗത്തില്‍പെട്ട പാമ്പിന്റെ കടിയേറ്റു. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണു സംഭവം.  രാവിലെ പത്തരയോടെയാണു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ…

നവംബര്‍ 20ന് സ്വകാര്യ ബസ് സമരം  

Posted by - Oct 22, 2019, 03:50 pm IST 0
തൃശ്ശൂര്‍: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട്  സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളില്‍ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ്…

Leave a comment