അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രം 'ഉല'  

930 0

അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. അടുത്തിടെ തമിഴ് ചിത്രം സൂരരൈ പൊട്രു എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധേ നേടിയിരുന്നു അപര്‍ണ ബാലമുരളി.

അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ പേര് 'ഉല' എന്നാണ്. പ്രവീണ്‍ പ്രഭാറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാകും സിനിമയുടെ പ്രമേയം.  സംവിധായകനും സുജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഫോട്ടോ പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്തു. സൂര്യ നായകനായ സൂരരൈ പൊട്രുവാണ് അപര്‍ണ ബാലമുരളി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്.

Related Post

നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നു; നവംബറില്‍ വിവാഹനിശ്ചയം  

Posted by - May 4, 2019, 08:37 pm IST 0
നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരും വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹ വാര്‍ത്തയോട്…

ടെലിവിഷന്‍താരം പ്രേക്ഷാ മെഹ്താ ജീവനൊടുക്കി

Posted by - May 26, 2020, 09:22 pm IST 0
ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു.ഇന്‍ഡോറിലെ വീട്ടിലാണ് താരം ആത്മഹത്യ ചെയ്തത്. ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം…

നൂറാം ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്; ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍  

Posted by - Mar 12, 2021, 10:34 am IST 0
കരിയറിലെ നൂറാം ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിലാണ് സൈജു ടൈറ്റില്‍ റോളില്‍ എത്തുന്നത്.…

സംസ്ഥാന ചലച്ചിത്ര അവാർഡിന് 119 ചിത്രങ്ങൾ 

Posted by - Mar 2, 2020, 12:00 pm IST 0
ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ  119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല…

പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

Posted by - Mar 12, 2021, 08:57 am IST 0
ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍…

Leave a comment