ടൊവിനോയുടെ 'കള' 25ന്; ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്  

1001 0

ടൊവിനോ തോമസിനെ നായകനാക്കി  രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' മാര്‍ച്ച് 25ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കള'. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ഈ സിനിമയുടെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു. പിന്നീട് ആഴ്ചകള്‍ നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്.

ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള, ആരിഷ്, മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ചമന്‍ ചാക്കോ. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. ജൂവിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹ നിര്‍മ്മാതാക്കള്‍ ടൊവിനോ തോമസ്, രോഹിത് വി എസ്, അഖില്‍ ജോര്‍ജ്.

Related Post

ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍  

Posted by - Apr 30, 2019, 08:41 am IST 0
സാനിയ ഇയ്യപ്പന്റെ അഭ്യാസപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  പ്രേതം2, ലൂസിഫര്‍, ക്യൂന്‍ എന്നി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സാനിയ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്.…

ടെലിവിഷന്‍താരം പ്രേക്ഷാ മെഹ്താ ജീവനൊടുക്കി

Posted by - May 26, 2020, 09:22 pm IST 0
ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു.ഇന്‍ഡോറിലെ വീട്ടിലാണ് താരം ആത്മഹത്യ ചെയ്തത്. ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം…

അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രം 'ഉല'  

Posted by - Apr 12, 2021, 03:23 pm IST 0
അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. അടുത്തിടെ തമിഴ് ചിത്രം സൂരരൈ പൊട്രു…

ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നു; ബാലു വര്‍ഗീസും ഹണി റോസും മുഖ്യവേഷത്തില്‍; അതിഥി വേഷത്തില്‍ ബോളിവുഡ് താരം  

Posted by - May 1, 2019, 09:54 am IST 0
ഒമര്‍ ലുലു സംവിധാനം ചെയ്ത് ബോക്‌സോഫീസില്‍ വിജയം നേടിയ ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നു. ബാലു വര്‍ഗീസും ഹണിറോസും തന്നെയാണ് രണ്ടാംഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു…

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

Posted by - May 9, 2019, 07:22 pm IST 0
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍…

Leave a comment