ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി  

831 0

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍. ദേശീയ നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചതായി ശോഭ അറിയിച്ചു. ബുധനാഴ്ച മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിക്കുമന്ന് ശോഭ അറിയിച്ചു.

ശോഭയുടെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ അവസാന നിമിഷം വരെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിച്ചെങ്കിലും ദേശീയ നേതൃത്വം ശോഭയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ശോഭയ്ക്കു വേണ്ടി നിലകൊള്ളുകയായിരുന്നു.

ശബരിമല വിഷയം ചര്‍ച്ചയാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരിടാന്‍ ശോഭയാണ് മികച്ച സ്ഥാനാര്‍ത്ഥി എന്ന് ദേശീയ നേതൃത്വം പറഞ്ഞെങ്കിലും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന നേതൃത്വം അവസാനം വരെ ചരടുവലിച്ചു. എന്നാല്‍ മത്സരിക്കാനില്ലെന്ന ആദ്യനിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നതോടെ ഇവര്‍ പ്രതിരോധത്തിലായി.

Related Post

മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ

Posted by - Apr 7, 2018, 07:05 am IST 0
മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ പ്രളയം വരു മ്പോൾ മൃഗങ്ങൾ ഒന്നിച്ചു നിക്കുമ്പോൾ ബിജെപിക്ക്  എതിരായി പട്ടിയും പൂച്ചയേയും പോലെ മറ്റു പാർട്ടികൾ ഒന്നിച്ചു…

ദക്ഷിണ കന്നട ജില്ലയില്‍ ബി.ജെ.പിക്ക് മിന്നുന്ന വിജയം

Posted by - May 15, 2018, 10:50 am IST 0
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ആദ്യഫലം ബി.ജെ.പിക്ക് അനുകൂലം. നാലാം തവണ ജനവിധി തേടിയ മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭയചന്ദ്ര ജയിലിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ഉമാനാഥ്…

പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ

Posted by - Mar 17, 2018, 10:44 am IST 0
പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പുതിയ ബാറുകൾ തുറക്കില്ലെന്നും പൂട്ടിയ ബാറുകൾ മാത്രമേ തുറക്കുകയുള്ളു എന്നും മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. പതിനായിരത്തിനു മുകളിൽ…

ഐഎസ്‌ആര്‍ഒ ചാരക്കേസ് : സുപ്രീംകോടതി വിധി ഇന്ന് 

Posted by - Sep 14, 2018, 07:40 am IST 0
ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. വിവാദമായ…

ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ രാജിവെച്ചു

Posted by - Feb 12, 2020, 03:00 pm IST 0
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ വലിയ  തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ തൽസ്ഥാനത്ത് നിന്ന് രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ്  പി.സി.ചാക്കോ രാജിക്കത്ത് കൈമാറിയത്. 

Leave a comment