പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു  

255 0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി നോക്കിയതിന് ശേഷമാണ് രാജി. കാബിനറ്റ് സെക്രട്ടറിയായിരുന്ന സിന്‍ഹ 2019ലാണ് വിരമിച്ചത്. പിന്നീടാണ് അദ്ദേഹത്തെ ഉപദേഷ്ടാവായി പ്രധാനമന്ത്രി നിയമിച്ചത്. 1977 ബാച്ച് ഐഎഎസ് ഓഫിസറായിരുന്ന സിന്‍ഹ, ഉത്തര്‍പ്രദേശ് കേഡറാണ്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് കാബിനറ്റ് സെക്രട്ടറിയായിരുന്നു. നൃപേന്ദ്ര മിശ്ര എന്ന ഉദ്യോഗസ്ഥനും നേരത്തെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാജിവെച്ചിരുന്നു.

Related Post

പോപ്പുലർ ഫ്രണ്ടിൽനിന്ന് പൗരത്വ നിയമ പ്രക്ഷോഭം ആളി കത്തിക്കാൻ കപിൽ സിംഗ്‌ പണം വാങ്ങി

Posted by - Jan 27, 2020, 07:04 pm IST 0
ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഇസ്ലാമിക തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം വാങ്ങി യെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി അഭിഭാഷകരായ…

328 മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു

Posted by - Sep 13, 2018, 07:35 pm IST 0
ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നത്.  ആറ് മരുന്നുകള്‍ക്ക്…

ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം

Posted by - Apr 13, 2018, 09:12 am IST 0
ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം കോമൺവെൽത്ത് ഗെയിംസിൽ ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒരു സ്വർണമെഡൽ കൂടി കൈവന്നിരിക്കുകയാണ്. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ തേജസ്വനി സാവത്തിലൂടെയാണ്…

സാമ്പത്തിക നോബേൽ പുരസ്‌കാരം അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ പങ്കിട്ടു

Posted by - Oct 14, 2019, 04:09 pm IST 0
ന്യൂഡൽഹി: സാമ്പത്തിക നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യക്കാരനായ അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ  പുരസ്കാരം പങ്കിടും. എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രീമർ എന്നിവരാണ് മറ്റു രണ്ടു പേർ.…

നഗരമദ്ധ്യത്തില്‍ അക്രമികള്‍ യുവാവിനെ വെട്ടിക്കൊന്നു

Posted by - Sep 26, 2018, 10:09 pm IST 0
ഹൈദരാബാദ്: പൊലീസുകാരെ കാഴ്‌ച്ചക്കാരാക്കി ഹൈദരാബാദ് നഗരമദ്ധ്യത്തില്‍ അക്രമികള്‍ യുവാവിനെ വെട്ടിക്കൊന്നു. രാജേന്ദ്ര നഗര്‍ സ്വദേശിയായ രമേഷ് ഗൗഡാണ് കൊല്ലപ്പെട്ടത്. രണ്ട് അക്രമികള്‍ യുവാവിനെ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും യുവാവ്…

Leave a comment