താജ് മഹലിന് ബോംബ് ഭീഷണി: സന്ദര്‍ശകരെ ഒഴിപ്പിച്ചു  

207 0

ഡല്‍ഹി: താജ് മഹലില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഉത്തര്‍പ്രദേശ് പെലീസിനാണ് ഫിറോസാബാദില്‍ നിന്ന് ഫോണ്‍ വഴി ബോംബ് ഭീഷണി എത്തിയത്. വിവരമറിഞ്ഞ ഉടനെ ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളുടെ സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ആളുകളെ ഇവിടെനിന്നും ഒഴിപ്പിച്ചു. എന്നാല്‍ ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല. വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും.

Related Post

പാകിസ്ഥാൻ ഹൈക്കമ്മീഷന് പുറത്ത് സിഖ് സമുദായ പ്രതിഷേധം

Posted by - Sep 2, 2019, 07:59 pm IST 0
ന്യൂ ഡൽഹി: പാകിസ്ഥാനിൽ സിഖ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി അക്രമാസക്തമായി പരിവർത്തനം ചെയ്തതിൽ പ്രതിഷേധിച്ച് സിഖ് സമുദായത്തിലെ അംഗങ്ങൾ തിങ്കളാഴ്ച ഇവിടെ മാർച്ച് നടത്തി. പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിൽ…

പീഡനത്തിനെതിരായുള്ള ആയുധമായല്ല വധശിക്ഷ: തസ്ലീമ നസ്‌റീന്‍

Posted by - Apr 22, 2018, 01:50 pm IST 0
കോഴിക്കോട്: ബാലപീഡകര്‍ക്ക് വേണ്ടത് വധശിക്ഷയല്ലെന്നും, അവരെ കൊണ്ട് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്നും ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്‌റീന്‍.   പീഡനത്തിനെതിരായുള്ള ആയുധമായല്ല വധശിക്ഷയെ കാണേണ്ടത്, കുറ്റക്കാര്‍ക്ക്…

ഡൽഹി തിരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ തുടങ്ങി,എ.എ.പിക്ക് മുന്നേറ്റം  

Posted by - Feb 11, 2020, 08:33 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്‌. 

താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ മലയാളിയും

Posted by - May 11, 2018, 01:33 pm IST 0
മാവേലിക്കര : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ മലയാളിയും ഉണ്ടെന്ന് സൂചന. മാവേലിക്കര തെക്കേക്കര കുറത്തികാട് സ്വദേശിയായ മുരളീധരനാണ് ഭീകരരുടെ പിടിയിലായെന്ന് വിവരം…

കസാഖ്സ്താനില്‍ വിമാനം തകര്‍ന്നുവീണു; 14 പേര്‍മരിച്ചു

Posted by - Dec 27, 2019, 04:29 pm IST 0
ബെക്ക് എയര്‍ വിമാനം കസാഖിസ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു.  വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്.വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാറ്റിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക്…

Leave a comment