തപാല്‍ ബാങ്കില്‍ ഇടപാടിന് ഏപ്രില്‍ ഒന്നുമുതല്‍ തുക ഈടാക്കും  

399 0

തൃശ്ശൂര്‍: ഏപ്രില്‍ ഒന്നു മുതല്‍ തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും. ഓരോ നിരക്കിനൊപ്പവും ഇടപാടുകാരനില്‍ നിന്ന് ജി.എസ്.ടി കൂടി ഈടാക്കും. ഇതോടെ വലിയ തുകയാണ് ഇടപാടുകാര്‍ക്ക് നഷ്ടമാകുക.

ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആധാര്‍ അധിഷ്ഠിത ബാങ്ക് ഇടപാടിനും പണം നല്‍കണം. ഇത് ഓരോ ഇടപാടിനും 20 രൂപ മുതലായിരിക്കും. മിനി സ്റ്റേറ്റ്‌മെന്റ്, ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്കും പണം ഈടാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എല്ലാ ചാര്‍ജുകള്‍ക്കും ജി.എസ്.ടി.യും ബാധകമാണ്.

ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മാസത്തില്‍ നാല് തവണ ചാര്‍ജില്ലാതെ പണം പിന്‍വലിക്കാം. അതിനു ശേഷം പിന്‍വലിക്കുന്ന തുകയുടെ 0.5 ശതമാനമോ അല്ലെങ്കില്‍ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും. ബേസിക് സേവിങ്‌സ് ഒഴികെയുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയില്‍നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ചാര്‍ജുണ്ട്.

പ്രതിമാസം പരമാവധി 25,000 രൂപ മാത്രമേ ചാര്‍ജില്ലാതെ പിന്‍വലിക്കാനാകൂ. അതിനു ശേഷം പിന്‍വലിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കില്‍ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും.

Related Post

ഇന്നത്തെ തൊഴിൽ ലോകത്ത് നിയമ ബിരുദത്തിന്റെ പ്രാധാന്യം ഉയരുന്നു

Posted by - Nov 10, 2025, 02:54 pm IST 0
എൽ.എൽ.ബി (LLB) എന്ന നിയമ ബിരുദം മുമ്പ് അഭിഭാഷകനാകുകയോ ജഡ്ജിയാകുകയോ നിയമ പണ്ഡിതനാകുകയോ ചെയ്യുവാനാണ് കൂടുതലും ആളുകൾ തെരെഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്നത്തെ തൊഴിൽ വിപണിയിൽ ഈ ബിരുദത്തിന്റെ…

സ്വര്‍ണ വില കുറഞ്ഞു

Posted by - Dec 26, 2018, 01:23 pm IST 0
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.…

വിദേശവിപണിയും ആഭ്യന്തര വിപണിയും അനുകൂലം; റബര്‍ വില ഉയര്‍ന്ന നിലയില്‍   

Posted by - Feb 19, 2021, 03:10 pm IST 0
കോട്ടയം: കിലോയ്ക്ക് 157 ലേക്ക് ഉയര്‍ന്ന റബര്‍ വില അതേ നില തുടരുന്നു. വിദേശ വിപണിയും ആഭ്യന്തര വിപണി സാഹചര്യങ്ങളും അനുകൂലമായതാണ് കേരളത്തിലെ റബര്‍ നിരക്ക് ഉയരാന്‍…

ഐഫോണ്‍ XRന്റെ വില വെട്ടികുറച്ചു

Posted by - Apr 8, 2019, 04:17 pm IST 0
ദില്ലി: ആപ്പിള്‍ ഐഫോണ്‍ XR ന്‍റെ വില വെട്ടികുറച്ച് ആപ്പിള്‍. ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ…

Posted by - Mar 25, 2019, 05:18 pm IST 0
രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി.  ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. മാർച്ച് 25…

Leave a comment