പ്രധാനമന്ത്രി മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു  

224 0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇന്നു രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി നിവേദയാണ് മോദിക്ക് വാക്സിന്‍ നല്‍കിയത്. എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്ന് കൊവിഡ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്ന് മുതല്‍ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്.

സംസ്ഥാനത്ത് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും സ്വയം തെരഞ്ഞെടുക്കാം. സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമാണെങ്കിലും സ്വകാര്യ മേഖലയില്‍ ഒരു ഡോസ് വാക്‌സീന് 250 രൂപ നല്‍കണം.

Related Post

വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു

Posted by - Jun 5, 2018, 03:07 pm IST 0
കച്ച്‌ : ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡോ ആയ സഞ്ജയ് ചൗഹാനാണ് അപകടത്തില്‍ മരിച്ചത്. പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിടെയാണ്…

എന്നെ ആര്‍ക്കും തൊടാനാകില്ല:  നിത്യാനന്ദ

Posted by - Dec 7, 2019, 10:21 am IST 0
ന്യൂഡല്‍ഹി: തന്നെ ആര്‍ക്കും തൊടാനാകില്ലെന്നും ഒരു കോടതിക്കും  പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ ശേഷം ഇന്ത്യയില്‍ നിന്ന് കടന്ന  ആള്‍ദൈവം നിത്യാനന്ദ. സോഷ്യല്‍…

അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ്

Posted by - Nov 8, 2018, 08:10 am IST 0
മുംബൈ: അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം ഉണ്ടായത്.  ദീപാവലി അടക്കമുള്ള ആഘോഷദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് സുപ്രംകോടതി സമയപരിധി നല്‍കിയിരുന്നു. രാത്രി എട്ടുമണിമുതല്‍…

സുപ്രീം കോർട്ട്  സന ഇൽതിജ ജാവേദിനെ അമ്മയെ കാണാൻ അനുവദിച്ചു 

Posted by - Sep 5, 2019, 01:19 pm IST 0
ന്യൂദൽഹി: മെഹബൂബ മുഫ്തിയുടെ മകളെ കശ്മീരിൽ കാണാൻ അനുവദിക്കണമെന്ന്  സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ തന്നെ കാണാത്തതിനാൽ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് സന ഇൽതിജ ജാവേദ് നിവേദനത്തിൽ പറഞ്ഞിരുന്നു.…

അമിത് ഷാ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി   

Posted by - Sep 4, 2019, 06:42 pm IST 0
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിൽ ചെറിയ ശസ്ത്രക്രിയക് വിധേയാനായി . രാവിലെ ഒൻപതിന് ഷായെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആശുപത്രിയിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ…

Leave a comment