ഒരു മുന്നണിയുടേയും ഭാഗമല്ല; ആരുടേയും പിന്തുണ സ്വീകരിക്കും: പി.സി. ജോര്‍ജ്  

573 0

കോട്ടയം: നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമാകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പി.സി. ജോര്‍ജ്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുമായി ചേര്‍ന്ന് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം. തനിക്ക് കെ. സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം നല്ല മനുഷ്യനാണെന്നും പി.സി. ജോര്‍ജ് പറയുന്നു. ജനപക്ഷം ഇപ്പോള്‍ ആരുടേയും ഭാഗമാകാന്‍ തചീരുമാനിച്ചിട്ടില്ല. എന്നാല്‍ പിന്തുണയുമായി ആരുതന്നെ വന്നാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

സുരേന്ദ്രന്‍ ആചാര സംരക്ഷണത്തിനായി ശബരിമല സമരത്തിന് മുന്നില്‍ നിന്നു. മാന്യതയും മര്യാദയും ഉള്ളതുകൊണ്ടാണ് സുരേന്ദ്രനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. മാര്‍ച്ച് മൂന്നാം തീയതി മുന്നണി പ്രവേശം സംബന്ധിച്ച അന്തിമ തീരുമാനം പറയുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Related Post

ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വീട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ജോസഫ്; ജോസ് കെ മാണിയെ വര്‍ക്കിംഗ് ചെയര്‍മാനാക്കാം  

Posted by - May 20, 2019, 02:04 pm IST 0
കോട്ടയം : കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പി.ജെ.ജോസഫ്. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ മാണി വിഭാഗത്തിനാണ് മേല്‍ക്കൈ. ഇതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍…

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു

Posted by - Mar 17, 2018, 04:22 pm IST 0
നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍…

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍  

Posted by - Mar 12, 2021, 03:22 pm IST 0
ന്യൂഡല്‍ഹി: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ അദേഹം ബിജെപി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയുണ്ടെന്നാണ്…

എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Posted by - Jan 20, 2019, 01:36 pm IST 0
തിരുവനന്തപുരം : എല്‍ഡിഎഫും യുഡിഎഫും ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു . മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ…

കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു

Posted by - Feb 22, 2020, 03:41 pm IST 0
തിരുവനന്തപുരം: കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു. തലസ്ഥാനത്തെ  പാർട്ടി അസ്ഥാനത്തുവച്ച് നടന്ന ചടങ്ങിലാണ് സുരേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ്…

Leave a comment