മാര്‍ച്ച് ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്സിന്‍ നല്‍കും: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍  

576 0

ന്യുഡല്‍ഹി: രാജ്യത്ത് മാര്‍ച്ച് ഒന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്സിന്‍ വിതരണം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ വഴിയായിരിക്കും വാക്സിന്‍ ലഭ്യമാക്കുക. 10,000 സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യമായിരിക്കും വാക്സിന്‍. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ വാക്സിന് ചെറിയ ഫീസ് ഈടാക്കും. വാക്സിന്‍ ഉത്പാദകരും ആശുപത്രികളുമായി ചര്‍ച്ച ചെയ്ത് മൂന്നു നാല് ദിവസത്തിനുള്ളില്‍ ആരോഗ്യ മന്ത്രാലയം ഫീസ് നിശ്ചയിക്കുമെന്നും ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Related Post

യുപി പോലീസ് നടപ്പിലാക്കുന്നത്  യോഗി ആദിത്യനാഥിന്റെ പ്രതികാരം:  പ്രിയങ്ക ഗാന്ധി

Posted by - Dec 30, 2019, 07:05 pm IST 0
ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ വ്യക്തമായതെന്ന് പ്രിയങ്ക. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തന്റെ സര്‍ക്കാര്‍ പ്രതികാരം…

രാഹുൽ ഗാന്ധി തിരുനെല്ലിയിൽ; പാപനാശിനിയിൽ പിതൃതര്‍പ്പണം നടത്തി

Posted by - Apr 17, 2019, 11:31 am IST 0
വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകൾ നടത്തി. രാജീവ് ഗാന്ധിയുടേയും…

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ലീഡ് ചെയ്യുന്നു  

Posted by - Oct 24, 2019, 11:17 am IST 0
ചണ്ഡീഗഡ് : ഹരിയാനയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായി മുന്നേറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഭരണകക്ഷിയായ ബിജെപി 43 ൽ അധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.  …

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക് അനുമതി  

Posted by - Aug 1, 2019, 09:36 pm IST 0
ന്യൂഡല്‍ഹി: ചാരക്കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാന്‍ അനുമതി നല്‍കി. നാളെയാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസം…

അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്

Posted by - Feb 4, 2020, 01:01 pm IST 0
അമൃത്സര്‍: തിങ്കളാഴ്ച അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍…

Leave a comment