സിപിഒ റാങ്ക് പട്ടിക പുനരുജ്ജീവിപ്പിക്കില്ലെന്ന് പി.എസ്.സി;ദേശീയ ഗെയിംസ് കായികതാരങ്ങള്‍ക്ക് ജോലി  

310 0

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍ജിഎസ് – സിപിഒ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് സര്‍ക്കാര്‍. സിപിഒ പട്ടിക പുനരുജ്ജീവിപ്പിക്കില്ലെന്ന് പിഎസ്‌സി വ്യക്തമാക്കി. അതേസമയം, 82 ദേശീയ ഗെയിംസ് കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയതോടെ അവരുടെ സമരം പിന്‍വലിച്ചു.

മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാന്‍ തീരുമാനിച്ചതായി തീരുമാനം വന്നതിന് പിന്നാലെ സെക്രട്ടേറിയറ്റ് സമരവേദിയില്‍ ഒരു വശത്ത് ആഹ്ലാദാരവം. മറുവശത്ത് നിരാശ.

കായികതാരങ്ങള്‍ മധുരവിതരണം നടത്തി ആഹ്ലാദം പങ്കിട്ടപ്പോള്‍ സര്‍ക്കാര്‍ അവഗണനയില്‍ നിരത്തിലൂടെ ഇഴഞ്ഞ സിപിഒ സമരം സങ്കടക്കാഴ്ചയായി. കെഎപി ആറാം ബറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനിക്കുമ്പോഴും റദ്ദായ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതീക്ഷയില്ല.കാലാവധി നീട്ടണമെന്ന ആവശ്യം പിഎസ്‌സിയും തള്ളുമ്പോള്‍ ഇനിയൊരു കച്ചിത്തുരുമ്പില്ല അവര്‍ക്ക്.

Related Post

പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു  

Posted by - Jul 12, 2019, 09:01 pm IST 0
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. പട്ടത്തെ സ്വവസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സ്വന്തമായി കാര്‍…

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും;  പ്രവര്‍ത്തകരുടെ യോഗം വിളിച്ചു  

Posted by - Mar 15, 2021, 02:27 pm IST 0
തിരുവനന്തപുരം: രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ്  പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും.…

ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Posted by - Feb 10, 2020, 05:14 pm IST 0
കൊച്ചി: യുഡിഎഫ് 2017 ഒക്ടോബര്‍ 16ന് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആ വശ്യപെട്ടിട്ടുള്ള  ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം രമേശ് ചെന്നിത്തലയില്‍ നിന്ന്…

മിൽമ പാലിന് സെപ്റ്റംബർ  21 മുതൽ വില കൂടും

Posted by - Sep 6, 2019, 01:41 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടാൻ തീരുമാനിച്ചു . എല്ലാ ഇനം പാലുകൾക്കും നാല് രൂപ വീതം വില കൂടും.   മന്ത്രി പി. രാജുവിന്റെ…

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി; 50,000 രൂപയുടെ വര്‍ധനവ്  

Posted by - Jul 7, 2019, 07:46 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ 19 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ ഫീസ് നിശ്ചയിച്ച് ഉത്തരവിറങ്ങി. 2019-20 വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്‌സിനുള്ള ഫീസാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു…

Leave a comment