ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  

235 0

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി അഭിഭാഷക നിഖിത ജേക്കബിനേയും ശാന്തനു മുളുകിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇരുവര്‍ക്കും നേരത്തെതന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ദിഷ രവിയെ ബെംഗളൂരുവിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റുചെയ്യുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് എഡിറ്റുചെയ്തു, രാജ്യത്തെ അപമാനിക്കാന്‍ ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ടൂള്‍കിറ്റ് കേസില്‍ രാജ്യത്ത് ആദ്യം അറസ്റ്റിലായതും ദിഷയാണ്. അറസ്റ്റിലായതിനു ശേഷം പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഡല്‍ഹി പോലീസ് ഈ ശ്രമങ്ങളെയെല്ലാം തടഞ്ഞു. അറസ്റ്റിലായ പത്താം ദിവസമായ ഇന്ന് ദിഷയുടെ കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

ജാമ്യം നല്‍കരുതെന്ന്ാവര്‍ത്തിച്ച ഡല്‍ഹി പോലീസിനോട് ടൂള്‍കിറ്റും റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളും തമ്മില്‍ എന്താണ് ബന്ധമെന്ന് ഡല്‍ഹി പട്യാല കോടതി ചോദിച്ചതും ശ്രദ്ധേയമാണ്. ശനിയാഴ്ച ദിഷയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ പോലീസിനായില്ല. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോ? അതോ വെറുതെ അനുമാനിക്കുകയാണോ? അക്രമങ്ങളുമായി ദിഷ രവിക്ക് എന്ത് ബന്ധം? കോടതിയുടെ ഈ ചോദ്യങ്ങള്‍ക്ക് പോലീസ് നല്‍കിയ മറുപടി കേസില്‍ അന്വേഷണം നടക്കുകയാണെന്നാണ്.

ടൂള്‍കിറ്റ് നിര്‍മ്മിച്ചതിനു പിന്നില്‍ ദിഷ അടക്കമുള്ള മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതിലൊന്നും പോലീസിന്റെ പക്കല്‍ കൃത്യമായ തെളിവുകളില്ല. ദിഷ രവി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഗൂഢാലോചനയില്‍ ഭാഗമായിരുന്നെന്നും നിര്‍ണ്ണായക തെളിവുകളായ വാട്ട്‌സാപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്‌തെന്നും പോലീസ് വാദിക്കുന്നു. കേസിന് ആധാരമായ പല തെളിവുകളും നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ പോലീസ് വാദങ്ങളെ തള്ളിക്കളഞ്ഞ കോടതി ഇന്ന് ദിഷക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

Related Post

മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച് ലുലു ഗ്രൂപ്പ്

Posted by - May 8, 2018, 01:21 pm IST 0
ദുബൈ: മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച് ലുലു ഗ്രൂപ്പ്. കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ് എത്തുന്നു. കൊച്ചി ലുലു ബോള്‍ഗാട്ടി ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി‍യുടെ…

തെങ്കാശിയിലെ വാഹനാപകടത്തില്‍  രണ്ടു മലയാളികളും ഒരു തമിഴ്‌നാട്‌ സ്വദേശിയും മരിച്ചു 

Posted by - Feb 17, 2020, 04:17 pm IST 0
തെങ്കാശി: തെങ്കാശിയിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികളും ഒരു തമിഴ്‌നാട്  സ്വദേശിയും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ അടുതല ജിജുവിലാസത്തില്‍ തോമസ് കുട്ടിയുടെ മകന്‍ ജിജു തോമസ്…

എല്ലാ വായ്പകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ; പലിശ നിരക്ക് കുറച്ചു; രാജ്യം മാന്ദ്യത്തിലേക്ക്, കടുത്ത നടപടികള്‍ അനിവാര്യമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍.

Posted by - Mar 27, 2020, 03:16 pm IST 0
1.70 ലക്ഷം കോടി രൂപയുടെ  പാക്കേജ് ഉപയോഗിച്ച് മോദി സർക്കാർ സമ്പദ്‌വ്യവസ്ഥ രക്ഷാപ്രവർത്തനം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കോവിഡ് -19 ൽ നിന്നുള്ള നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി…

മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് കൂടുതൽ  സംവരണം ഏര്‍പ്പെടുത്താൻ ഒരുങ്ങി  മഹാരാഷ്ട്ര സര്‍ക്കാര്‍

Posted by - Feb 28, 2020, 04:53 pm IST 0
മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം അധിക സംവരണം ഏര്‍പ്പെടുത്താനുള്ള  പുതിയ ബില്‍ പാസ്സാക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര മഹാ വികാസ് അഘാടി സര്‍ക്കാര്‍. ന്യൂനപക്ഷ കാര്യമന്ത്രി…

ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Posted by - Dec 7, 2019, 09:48 am IST 0
റാഞ്ചി: ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 20 മണ്ഡലങ്ങളിലേക്കാണ്  രണ്ടാംഘട്ട വോട്ടെടുപ്പ്.  ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ജംഷേദ്പുർ…

Leave a comment