ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

1159 0

മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.  ബിസിസിഐയോട് ധോണി ഔദ്യോഗികമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെങ്കിലും തന്റെ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഇത് സംസാരിച്ചതായി സ്‌പോർട്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

2019ലാണ് ധോണി അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്. ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റതിന് ശേഷം ഇന്ത്യൻ ടീമിൽ അദ്ദേഹം കളിച്ചിട്ടില്ല. ഐപിഎൽ 2020 സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടി10 ലോകകപ്പ് ടീമിൽ ഇടം നേടാമെന്നൊരു പ്രതീക്ഷ ധോണിക്കുണ്ടായിരുന്നു
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഐപിഎൽ നടക്കുമോയെന്ന് ഉറപ്പില്ല. കൊവിഡ് 19യെ തുടർന്ന് മാർച്ച് 19ന് ആരംഭിക്കേണ്ട ഐപിഎൽ ഏപ്രിൽ 15ലേക്ക് മാറ്റിയിരുന്നു. എന്നാൽ ടൂർണമെന്റ് നടക്കാൻ ഒരു സാധ്യതയും നിലവിലില്ല. ചെന്നൈയിൽ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്ന ധോണി തിരികെ റാഞ്ചിയിലേക്ക് മടങ്ങിയിരുന്നു.
വിരമിക്കാനായി ധോണി മാനസികമായി തയ്യാറെടുത്തുവെന്നാണ് അറിയുന്നത്. ഐപിഎല്ലിന് വേണ്ടിയാണ് അദ്ദേഹം കാത്തിരുന്നത്. ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ കെ എൽ രാഹുലാണെങ്കിൽ ദേശീയ ടീമിൽ ഇടം ഉറപ്പിച്ചും കഴിഞ്ഞു. ഇതോടെയാണ് ധോണി വിരമിക്കലിനെ കുറിച്ച് ഗൗരവമായി ആലോചിച്ച് തുടങ്ങിയത്.

Related Post

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം 

Posted by - Apr 9, 2018, 10:33 am IST 0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ജിത്തു റായ് റെക്കോർഡോടെ സ്വർണം നേടി ഇന്ത്യക്ക് അഭിമാനമായി.…

ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു 

Posted by - Apr 5, 2018, 01:09 pm IST 0
ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു  വിനിത വിഭാഗം ഹോക്കി മത്സരത്തിൽ 3-2 എന്ന സ്കോറിന് ഇന്ത്യൻ വനിതാ ഹോക്കി ടീം വെയ്‌ൽസിനോട് പരാജയം സമ്മതിക്കേണ്ടിവന്നു.ഇന്ത്യയുടെ റാണി…

ക്രിക്കറ്റ് കളിക്കവെ മലയാളി യുവാവ് ന്യൂസിലന്റില്‍ മരിച്ചു

Posted by - Feb 12, 2019, 08:06 am IST 0
കൊച്ചി: ന്യൂസിലന്റിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന്‍ ഹരീഷ് (33) ആണ്…

പതിനാല് വർഷത്തെ കാത്തിരിപ്പിനുശേഷം സന്തോഷ് ട്രോഫി കേരളത്തിന്‌

Posted by - Apr 2, 2018, 08:38 am IST 0
സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ബംഗാളിനെ തോല്പിച്ച് പതിനാല് വർഷങ്ങൾക്കു ശേഷം കേരളം വിജയക്കൊടി പാറിച്ചു. അധികസമയത് ഗേൾ അടിച്ചു സമനിലയിൽ കളിനിന്നു തുടർന്ന് പെനാൽട്ടിൽ കേരളം മധുരമായ്…

പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം

Posted by - Apr 11, 2019, 11:35 am IST 0
മുംബൈ: ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈ ഇന്ത്യൻസ്…

Leave a comment