സംസ്ഥാനത്ത് ഇന്ന് ആറു പേർക്ക് കൂടി  കൊറോണ സ്ഥിതീകരിച്ചു.

180 0

തിരുവനന്തപുരം:
ഇന്ന്  തിരുവനന്തപുരം ജില്ലയിൽ 2 പേർ, കൊല്ലം പാലക്കാട്, മലപ്പുറം കാസർകോട് എന്നീ ജില്ലകളിൽ ഓരോരുത്തർക്കും ആണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി. 1,34, 731 പേർ വീടുകളിലും 650 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.  ഇന്നത്തെ ദിവസം മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പരിശോധിച്ച സാമ്പിളുകളിൽ 5267 പേർക്ക് രോഗബാധയില്ല എന്ന് ഉറപ്പായതായും മുഖ്യമന്ത്രി അറിയിച്ചു.

ദുഃഖകരമായ വാർത്തയാണ് പറയാനുള്ളത് എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പത്രസമ്മേളനം തുടങ്ങിയത്. എറണാകുളം ചുള്ളിക്കൽ സ്വദേശിയായ 69 കാരനാണ് മരണമടഞ്ഞത്. ദുബൈയിൽനിന്നാണ് അദ്ദേഹം എത്തിയത്. മാർച്ച് 22 ന്  കടുത്ത  ന്യൂമോണിയ ലക്ഷണങ്ങളോടെയാണ് കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയും ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനുമായിരുന്നു. രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇത്തരത്തിൽ വിവിധ രോഗങ്ങൾ ഉള്ളതുകൊണ്ടാണ് ചികിത്സിക്കാനുള്ള അവസാനശ്രമവും വിജയിക്കാതെ പോയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Related Post

യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി

Posted by - Feb 7, 2020, 01:43 pm IST 0
തിരുവനന്തപുരം:  യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി 75 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം…

മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുലെത്തി  

Posted by - Jun 7, 2019, 07:32 pm IST 0
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട്…

കേരളം നിപ ഭീതിയില്‍; മൂന്നു ജില്ലകളില്‍ അതീവ ജാഗ്രത; 86പേര്‍ നിരീക്ഷണത്തില്‍  

Posted by - Jun 3, 2019, 10:27 pm IST 0
കൊച്ചി: എറണാകുളത്ത് യുവാവിന് നിപ രോഗ ലക്ഷണങ്ങള്‍സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പൂനെവൈറോളജി ലാബിലെ പരിശോധനയിലും യുവാവിന് നിപയാണെന്ന്…

എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

Posted by - Oct 22, 2019, 03:18 pm IST 0
തിരുവനന്തപുരം:  എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി.യില്‍ ചേരുന്നത്. മോദി, ബി.ജെ.പി. അനുകൂല പ്രസ്താവനകളുടെ പേരില്‍ 2009-ല്‍…

നടന്‍ മധുവിനെ പ്രസ്‌ക്ലബ് ആദരിച്ചു 

Posted by - Sep 24, 2019, 03:01 pm IST 0
തിരുവനന്തപുരം: നടന്‍ മധുവിന്റെ 86ാം ജന്മദിനാഘോഷവും ആദരിക്കല്‍ ചടങ്ങും ഇന്നലെ പ്രസ്‌ക്ലബ്ബിൽ   'മധു മധുരം തിരുമധുരം' എന്ന പേരില്‍ നടന്നു . പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന…

Leave a comment