കോവിഡ് 19  സാമൂഹ്യവ്യാപനം തടയാന്‍ വിദഗ്ധസമിതി രൂപവത്കരിക്കും; ബാറുകള്‍ക്ക് നിയന്ത്രണമില്ല – മന്ത്രിസഭായോഗം 

151 0

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സമിതി രൂപവത്കരിക്കാനും .ഇതിനായി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.വൈറസ് ബാധ സാമൂഹ്യവ്യാപനത്തിലേയ്ക്ക് നീങ്ങാനുള്ള സാഹചര്യത്തിലാണ് അതീവജാഗ്രത തുടരാനും അതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനും തീരുമാനിച്ചത്.

സാമൂഹ്യ വ്യാപനം തടയുന്നതിന് ആവശ്യമെങ്കില്‍ സംസ്ഥാനത്തെ ആശുപത്രികളിലേയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും ആലോചനയുണ്ട്.വിരമിച്ച ഡോക്ടര്‍മാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, സന്നദ്ധ സേവനത്തിന് തയ്യാറായിട്ടുള്ള ഡോക്ടര്‍മാര്‍ എന്നിവരുടെയെല്ലാം സേവനം ഉപയോഗപ്പെടുത്താം.ഇക്കാര്യത്തിൽ  തദ്ദേശസ്ഥാപനങ്ങൾക്കും തീരുമാനമെടുക്കാം.

കൊറോണ ബാധ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന ആഘാതം പരിഗണിച്ച് ബാറുകളും ബീവറേജ് ഔട്ലെറ്റുകലും പൂട്ടേണ്ട എന്നാണ് മന്ത്രിസഭാ തീരുമാനം.ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

Related Post

മഹാരാഷ്ട്രയിൽ 47 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 

Posted by - Mar 19, 2020, 12:26 pm IST 0
മുംബൈ : കോവിഡ് 19 ബാധിതരുടെ എണ്ണം  മഹാരാഷ്ടയിൽ കൂടി വരികയാണ്. ഇപ്പോൾ 47 പേരിൽ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു, കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെടുകയുണ്ടായി  പുറത്തിറങ്ങുന്നവരുടെ…

എല്ലാ മേഖലയും മരവിച്ചു; സാമ്പത്തിക അരക്ഷിതാവസ്ഥയെ രൂക്ഷമാക്കി കൊറോണ വൈറസ് ബാധ

Posted by - Mar 14, 2020, 01:07 pm IST 0
കൊറോണ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മേല്‍ വീണ്ടുമേറ്റ പ്രഹരമായാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. കേരളത്തിലെ സ്ഥിതിഗതികളും മോശമല്ല. കഴിഞ്ഞ കുറെ മാസങ്ങളായി കരകയറാന്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ വിവിധ മേഖലകള്‍…

കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു

Posted by - Mar 5, 2020, 10:23 am IST 0
ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള…

വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കൂ, ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളൂ  

Posted by - May 5, 2019, 03:45 pm IST 0
മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് ചായയും കാപ്പിയും. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മികച്ചതാണ് ലെമണ്‍ ടീ. തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച…

ബംഗളൂരുവില്‍ ഗൂഗിള്‍ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു ; സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Posted by - Mar 13, 2020, 11:29 am IST 0
തങ്ങളുടെ ബെംഗളൂരു ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചതായി ഗൂഗിള്‍ ഇന്ത്യ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനുമുമ്ബ് ഏതാനും മണിക്കൂറുകള്‍ ജീവനക്കാരന്‍ ബെംഗളൂരു ഓഫീസിലുണ്ടായിരുന്നുവെന്ന് ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയില്‍…

Leave a comment