എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മിനിമം ബാലന്‍സ് വേണ്ട, പിഴയില്ല

274 0

ന്യൂഡല്‍ഹി : എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഇനി മുതല്‍ മിനിമം ബാലന്‍സ് വേണ്ട. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഇനി പിഴ ഈടാക്കില്ല.

ബാങ്ക് ശാഖയ്ക്ക് അനുസരിച്ച്‌ സാധാരണ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഉപഭോക്താക്കള്‍ 1,000 രൂപ മുതല്‍ 3,000 രൂപ വരെ തന്നെയാണ് പ്രതിമാസ ബാലന്‍സായി നില നിര്‍ത്തേണ്ടിയിരുന്നത്.

മെട്രോ നഗരങ്ങളിലും നഗര പ്രദേശങ്ങളിലുമുള്ള ബാങ്ക് അക്കൗണ്ട് ഉടമകള്‍ പ്രതിമാസം അക്കൗണ്ടില്‍ നില നിര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ തുക 3,000 രൂപയാണ്. അര്‍ദ്ധ നഗരങ്ങളില്‍ ആണ് ബാങ്ക് അക്കൗണ്ട് എങ്കില്‍ അക്കൗണ്ടില്‍ 2,000 രൂപ നില നിര്‍ത്തേണ്ടി വരും. ഗ്രാമ പ്രദേശങ്ങളില്‍ ഉള്ളവര്‍ 1000 രൂപയാണ് മിനിമം ബാലന്‍സായി നില നിര്‍ത്തേണ്ടിയിരുന്നത്

Related Post

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Posted by - Mar 25, 2019, 02:21 pm IST 0
കൊച്ചി: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള…

അതിശക്​തമായ മഞ്ഞുവീഴ്​ച: വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു

Posted by - May 8, 2018, 02:54 pm IST 0
ഡെറാഡൂണ്‍: അതിശക്​തമായ മഞ്ഞുവീഴ്​ചയെ തുടര്‍ന്ന്​ പ്രശ്​സ്​ത തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാര്‍നാഥ്​ ക്ഷേത്രത്തിലായിരുന്നു അന്ത്യം. ശക്​തമായ മഴയും കൊടുങ്കാറ്റും നേരിടുന്ന…

പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന

Posted by - Dec 11, 2019, 02:08 pm IST 0
മുംബൈ : കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിൽ  ഭേദഗതി ബില്ലിനെ  വിമർശിച്ചതിന് ശേഷം ലോക് സഭയിൽ ബില്ലിനെ അനുകൂലമായി…

ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ

Posted by - Jan 16, 2020, 09:28 am IST 0
ശബരിമല: ഈ വര്ഷം  ശബരിമലയിൽ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി…

മേം ഭി ചൗക്കിദാർ തെരഞ്ഞെടുപ്പ് റാലിയല്ല, ന്യായീകരിച്ച് ദൂരദർശൻ 

Posted by - Apr 5, 2019, 11:16 am IST 0
ന്യൂഡൽഹി: മേം ഭി ചൗക്കിദാർ പരിപാടി സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദർശൻ. തെരഞ്ഞെടുപ്പ് റാലി അല്ല സംപ്രേഷണം ചെയ്തതെന്നാണ് ദൂരദർശന്‍റെ നിലപാട്. അതു കൊണ്ട് തന്നെ ഇതിൽ പെരുമാറ്റ…

Leave a comment