മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് നിർത്തണം:  ശോഭ സുരേന്ദ്രൻ

237 0

മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് നിർത്തണമെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. എസ്ഡിപിഐയുടെ യഥാർത്ഥ അഭ്യുദയകാംക്ഷിയാകാനുള്ള മൽസരത്തിന്റെ ഭാഗമായ കളികളാണ് ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ്  ബി ജെ പി നേതാവ് രംഗത്തെത്തിയത്.

"കേരളത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങളിൽ എസ്ഡിപിഐക്കാർ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ വെളിപ്പെടുത്തൽ നിസ്സാരമല്ല; അതു പോലെ തന്നെ ഗൗരവമുള്ളതാണ് നിയമസഭയിൽ മുഖ്യമന്ത്രി അത് പറഞ്ഞപ്പോൾ പ്രതിപക്ഷത്തിന് ഉണ്ടായ നീരസവും. എസ്ഡിപിഐയെ പറഞ്ഞപ്പോൾ നിങ്ങൾക്കെന്തിനാണ് പൊള്ളുന്നത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പല മുനകളുണ്ട് താനും. ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങൾ പോലും തത്ക്കാലമൊന്ന് തള്ളിപ്പറയുമ്പോൾ നിങ്ങൾക്കെന്താ വിഷമം എന്നാണ് ആ ചോദ്യത്തിന്റെ അർത്ഥം……"

Related Post

സിപിഎംനും കോൺഗ്രസിനും കൂട്ടാനുള്ള ചെണ്ടയല്ല ഗവർണ്ണർ: കെ സുരേന്ദ്രൻ

Posted by - Dec 26, 2019, 10:07 am IST 0
തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാവും നടത്തുന്ന രൂക്ഷവിമര്‍ശനത്തിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.  പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു…

തിരുവന്തപുരത്ത്  മാധ്യമപ്രവർത്തകന് നേരെ പോലീസുകാരിയുടെ ആക്രമണം

Posted by - Nov 7, 2019, 04:18 pm IST 0
തിരുവനന്തപുരം : തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനെ  നേർക്ക് വനിതാ കോൺസ്റ്റബിൾ  ആക്രമിച്ചു . ജയ് ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് പോലീസ് കോൺസ്റ്റബിൾ മർദിച്ചത്.  നിയമസഭയ്ക്ക് സമീപം മുൻമുഖ്യമന്ത്രി…

സംസ്ഥാന സര്‍ക്കാറിനെ ഉപദേശിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളു: ഗവര്‍ണ്ണര്‍

Posted by - Jan 10, 2020, 07:51 pm IST 0
ഡല്‍ഹി: സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് .സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ പ്രചാരണത്തിന് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ല. പൗരത്വ നിയമ…

ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണങ്ങൾ വരുന്നു

Posted by - Nov 29, 2019, 03:08 pm IST 0
തിരുവനന്തപുരം : ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. കർശന ഉപാധികളോടെയാണ് ചികിത്സയ്ക്ക് നിയന്ത്രണം വരുന്നത്. ഇപ്പോൾ  ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർ സർട്ടിഫിക്കറ്റ്…

ടോമിൻ തച്ചങ്കരിയുടെ നേതൃത്തിൽ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ  പരിശോധന നടത്തും 

Posted by - Feb 15, 2020, 12:50 pm IST 0
തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടെത്തലിൽ വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. തോക്കുകൾ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധിക്കും. ടോമിൻ…

Leave a comment