മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു

253 0

മുംബൈ: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു.  ജലീല്‍ അന്‍സാരിയെ പരോളിലിരിക്കെ വ്യാഴാഴ്ചയാണ് കാണാതാവുന്നത്.   അന്‍സാരി അജ്‌മേര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ്  21 ദിവസത്തെ പരോളില്‍ പുറത്ത് പോവുന്നത്. പരോൾ കാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു . അഗ്രിപാഡ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ദിവസവും 10.30നും 12 മണിക്കുമിടയില്‍ ഹാജര്‍ രേഖപ്പെടുത്തണം. എന്നാല്‍ വ്യാഴാഴ്ച ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം അന്‍സാരിയുടെ മകന്‍ ജെയിദ് അന്‍സാരി പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തി. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള നിരോധിത സംഘടനകള്‍ക്ക് ബോംബ് ഉണ്ടാക്കി കൊടുക്കാന്‍ സഹായിച്ചയാളാണ്  ഡോക്ടര്‍ ബോംബ് എന്ന പേരില്‍ അറിയപ്പെടുന്ന ജലീസ് അന്‍സാരി.

Related Post

മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ

Posted by - Mar 9, 2018, 02:41 pm IST 0
മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ  ഭോപ്പാലിലെ നർമ്മദ നഗറിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജി കെ നായർ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലേക്ക്…

വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു

Posted by - Jul 9, 2018, 12:34 pm IST 0
മഹാരാഷ്​ട്ര: മുംബൈയില്‍ കനത്ത മഴയെ തുടരുന്ന സാഹചര്യത്തില്‍​ സ്​കൂളുകളും കോളജുകളുമടക്കം വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു.

രഹസ്യ ആയുധ പരിശീലനവും പരേഡും പോപ്പുലർ ഫ്രണ്ട്  പ്രവർത്തകർ കർണാടകയിൽ അറസ്റ്റിൽ 

Posted by - Oct 30, 2019, 02:55 pm IST 0
ബെംഗളൂരു: കേരള-കർണാടകം അതിർത്തിയിൽ രഹസ്യമായി ആയുധ പരിശീലനം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 16 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടത്തിയ രഹസ്യക്യാമ്പില്‍…

മാനഭംഗക്കേസ്: ആള്‍ദൈവം പിടിയില്‍

Posted by - Sep 14, 2018, 07:47 am IST 0
ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പിടിയില്‍. 2008 മുതല്‍ 2013 വരെ അഷു മഹാരാജ് ഡല്‍ഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും…

ഗുവാഹട്ടിയില്‍ കര്‍ഫ്യു പിന്‍വലിച്ചു

Posted by - Dec 17, 2019, 10:54 am IST 0
ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ  പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍…

Leave a comment