ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം

336 0

ന്യൂഡല്‍ഹി:  ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആംആദ്മി പാര്‍ട്ടി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബിജെപി ഇലക്ഷന്‍ കമ്മിഷന് മുമ്പാകെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്‍തത് . ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്‌രിവാള്‍ എന്ന ഗാനത്തിനൊപ്പം തിവാരിയുടെ ഭോജ്പുരി ആല്‍ബത്തില്‍ നിന്നുളള ഒരു രംഗം എഡിറ്റ് ചെയ്ത് എ എ 
 പി ഉപയോഗിക്കുകയായിരുന്നു. ലഗേ രഹോ കെജ്‌രിവാള്‍ ഗാനം വളരെ ഹിറ്റ് ആയതിനാല്‍ തിവാരിയും  നൃത്തം ചെയ്തുപോയി എന്ന കുറിപ്പോടെ ആംആദ്മി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. തന്റെ വീഡിയോ ഉപയോഗിക്കാന്‍ ആരാണ് ആം ആദ്മി പാര്‍ട്ടിക്ക് അനുവാദം കൊടുത്തത് എന്ന് ചോദിച്ച  തിവാരി ഇതുസംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയതായി അറിയിച്ചു.

Related Post

കേരളം ജനവിധിയെഴുതുന്നു

Posted by - Apr 23, 2019, 01:02 pm IST 0
സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി.അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.  ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്…

 ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരെന്ന് കമല്‍ ഹാസന്‍

Posted by - Nov 7, 2018, 07:23 pm IST 0
ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20…

ശബരിമല യുവതീ പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

Posted by - Nov 13, 2018, 10:21 pm IST 0
തിരുവനന്തപുരം ;  ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല – മകരവിളക്ക്…

രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Posted by - Apr 11, 2019, 12:10 pm IST 0
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി…

ലോ​ക്​​സ​ഭ-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് : ര​ജ​നീ​കാ​ന്തും ക​മ​ല്‍​ഹാ​സ​നും പ്രവര്‍ത്തനം സജീവമാക്കുന്നു 

Posted by - May 15, 2018, 08:20 am IST 0
ചെ​ന്നൈ: ലോ​ക്​​സ​ഭ-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്ക്​ മു​ന്നോ​ടി​യാ​യി ത​മി​ഴ്​​നാ​ട്ടി​ല്‍ ര​ജ​നീ​കാ​ന്തും ക​മ​ല്‍​ഹാ​സ​നും പ്രവര്‍ത്തനം സജീവമാക്കുന്നു. ഇ​തിന്റെ ഭാ​ഗ​മാ​യി ഇ​രു​വ​രും തി​ര​ക്കി​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ തു​ട​രു​ക​യാ​ണ്. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നാ​ണ്​​ ര​ജ​നി…

Leave a comment