പൗരത്വ ഭേദഗതി ആക്റ്റ് പ്രക്ഷോഭം : ഡല്‍ഹിയിൽ വാഹനങ്ങൾ കത്തിച്ചു 

349 0

ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം. ജാമിയ മിലിയ സര്‍വലകലാശാലയില്‍ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വലിയ പ്രക്ഷോഭമായി വ്യാപിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമുള്‍പെടെ നൂറുകണക്കിന് പേരാണ് ദക്ഷിണ ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്തത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ ആറ് സ്റ്റേറ്റ് ബസുകളും മറ്റ് നിരവധി വാഹനങ്ങളും അഗ്‌നിക്കിരയാക്കി.

വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ലെറിയുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ പൊലീസ് ലാത്തി വീശി ഓടിക്കുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ആറ് സ്റ്റേറ്റ് ബസുകളും നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്‌നിക്കിരയാക്കിയതായി  പൊലീസ് പറഞ്ഞു.
 

Related Post

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

Posted by - Sep 15, 2018, 07:09 am IST 0
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും.…

ബജറ്റ് 2020 : കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 16 കര്‍മ്മപദ്ധതികൾ 

Posted by - Feb 1, 2020, 04:23 pm IST 0
ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ ക്ഷേമത്തിനായി 16 കര്‍മ്മപദ്ധതികളുമായി ഈ വർഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയ്ക്കായി ആകെ 2.83 ലക്ഷം കോടി രൂപ…

ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിർത്തലാക്കി

Posted by - Dec 5, 2019, 10:07 am IST 0
ന്യൂഡല്‍ഹി: ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള…

കനത്ത മഴ: മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു

Posted by - Jun 3, 2018, 09:46 am IST 0
മുംബൈ: മണ്‍സൂണിന്​ മുമ്പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു. ശനിയാഴ്​ച വൈകിട്ട്​ മുതല്‍ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്​. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത…

ലാലു പ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

Posted by - Jan 19, 2019, 12:22 pm IST 0
ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഫെബ്രുവരി 11ലേക്ക്…

Leave a comment