പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

302 0

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. 'ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ പരത്തുന്നുണ്ട് . എന്നാല്‍ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല'- അമിത് ഷാ പറഞ്ഞു. 

ഈ ബില്ലില്‍ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സഭയില്‍പറഞ്ഞു . ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

Related Post

ഹൗഡി മോദി വളരെ ചെലവേറിയത്: രാഹുൽ ഗാന്ധി   

Posted by - Sep 21, 2019, 10:25 am IST 0
ന്യൂഡൽഹി: ലോകത്തിൽ  ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയിൽ നടത്തുന്ന ഹൗഡി മോദി എന്ന പേരിൽ സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കായി അമേരിക്കൻ മണ്ണിൽ നടത്തുന്ന…

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു

Posted by - May 26, 2018, 11:45 am IST 0
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്താന്‍ നുഴഞ്ഞുകയറ്റം നിര്‍ത്തണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നുഴഞ്ഞകയറ്റ…

സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Nov 1, 2018, 08:20 am IST 0
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ സാഗോ അരിസല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് .  ഭീകരര്‍ ഒരു വീട്ടില്‍…

തപസ് പാലിന്റെ മരണത്തില്‍ കേന്ദ്രഗവൺമെന്റിനെ  കുറ്റപ്പെടുത്തി മതമ ബാനര്‍ജി

Posted by - Feb 19, 2020, 03:18 pm IST 0
കൊല്‍ക്കത്ത: അഭിനേതാവും രാഷ്ട്രീയക്കാരനുമായ തപസ് പാലിന്റെ മരണത്തില്‍ കേന്ദ്രഗവൺമെന്റിനെ  കുറ്റപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മതമ ബാനര്‍ജി.  വേണ്ടവിധത്തില്‍ തപസിനെ ശ്രദ്ധിക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഖം…

പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറി: രണ്ട് മരണം 

Posted by - Sep 9, 2018, 08:19 am IST 0
തമിഴ്‌നാട്: പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ രണ്ട്‌പേര്‍ മരിച്ചു. ദീപാവലിക്കായി പടക്ക നിര്‍മാണം പുരോഗമിക്കുന്ന മുറിയിലാണ് സ്ഫോടനം നടന്നത്. തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്സ് ഫാക്ടറിയിലുണ്ടായ…

Leave a comment