വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ്  മേട്ടുപ്പാളയത്ത്‌  17 മരണം

333 0

കോയമ്പത്തൂര്‍: കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. മേട്ടുപ്പാളയത്തിനടത്ത് നാഡൂരില്‍ എഡി കോളനിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലർച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയില്‍ ആറരയടി ഉയരമുള്ള കരിങ്കല്‍ മതിലാണ് ഇടിഞ്ഞുവീണത്.കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചില്‍ തുടരുകയാണ്.

Related Post

ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത്​ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

Posted by - Jul 4, 2018, 11:03 am IST 0
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത്​ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. വീട്ടിനകത്ത്​ കണ്ണും വായും കെട്ടിയിട്ട നിലയിലായിലാണ് മൃതദേഹങ്ങള്‍…

ഞങ്ങൾ എൻ‌ആർ‌സി ദില്ലിയിൽ നടപ്പിലാക്കും: മനോജ് തിവാരി

Posted by - Aug 31, 2019, 02:15 pm IST 0
ന്യൂ ഡൽഹി :അസം നാഷണൽ സിറ്റിസൺ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) ഇന്ന് പുറത്തുവിട്ടപ്പോൾ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സമാനമായ ഒരു അഭ്യാസമാണ് ദില്ലിക്ക് വേണ്ടി ബിജെപിയുടെ മനോജ് തിവാരി…

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Nov 28, 2019, 07:57 pm IST 0
മുംബൈ: ദാദറിലെ ശിവജി പാര്‍ക്കില്‍  ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ധവ്…

യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി

Posted by - Aug 6, 2018, 12:02 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള…

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

Posted by - Dec 17, 2018, 01:03 pm IST 0
ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇത് രണ്ടാം തവണയാണ് മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്നത്. ആദ്യത്തെ ബില്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നില്ല. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ്…

Leave a comment