ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണങ്ങൾ വരുന്നു

401 0

തിരുവനന്തപുരം : ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. കർശന ഉപാധികളോടെയാണ് ചികിത്സയ്ക്ക് നിയന്ത്രണം വരുന്നത്. ഇപ്പോൾ  ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ ചികിത്സ പൂർണമായും സൗജന്യമായി ലഭിക്കും. പുതുതായി ഏർപ്പെടുത്താൻ പോകുന്ന നിയന്ത്രണങ്ങൾ അനുസരിച്ച് ബിപിഎൽ വിഭാഗക്കാരെ എ, ബി എന്നിങ്ങനെ തരം തിരിക്കും. പുതിയ നിയമപ്രകാരം സ്വന്തമായി വീടില്ലാത്തവർക്കും സ്ഥിര വരുമാനം ഇല്ലാത്തവർക്കും കുടുംബത്തിൽ മാറാരോഗികൾ ഉണ്ടെങ്കിലും മാത്രമേ ഇനി മുതൽ സൗജന്യ ചികിത്സ ലഭിക്കുകയുള്ളു.

വിധവയാണെങ്കിൽ അത് തെളിയിക്കുന്ന സാക്ഷ്യപത്രവും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ അത് സാക്ഷ്യപ്പെടുത്തുന്ന അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.ഈ മാനദണ്ഡങ്ങളിൽ പെടാത്തവർ ബി വിഭാഗത്തിലും വരും. ഇവർക്കുള്ള ചികിത്സാ സൗജന്യം 30 ശതമാനവും ആക്കി.

Related Post

ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി  മുഖ്യമന്ത്രി പിണറായി വിജയൻ

Posted by - Jan 17, 2020, 10:22 am IST 0
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി  മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് മീതെയല്ല ഗവർണറുടെ സ്ഥാനമെന്നും, പണ്ടു നാട്ടുരാജ്യങ്ങൾക്കു മേൽ റഡിസന്‍റ് എന്നൊരു പദവിയുണ്ടായിരുന്നു,…

എൻ.ആർ.സിയിൽ അദ്യംഅംഗമാകുവാൻ അദ്യം വരുന്നത് പിണറായി വിജയന്റെ കെട്ട്യോളും കുട്ട്യോളുമായിരിക്കും":  എ.പി അബ്ദുള്ളക്കുട്ടി

Posted by - Jan 27, 2020, 12:59 pm IST 0
ആലപ്പുഴ: എൻ.ആർ.സിയിൽ അംഗമാകുവാൻ അദ്യം വരുന്നത് പിണറായി വിജയന്റെ കെട്ട്യോളും കുട്ട്യോളുമായിരിക്കുമെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി യുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ജനജാഗ്രത…

എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

Posted by - Oct 22, 2019, 03:18 pm IST 0
തിരുവനന്തപുരം:  എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി.യില്‍ ചേരുന്നത്. മോദി, ബി.ജെ.പി. അനുകൂല പ്രസ്താവനകളുടെ പേരില്‍ 2009-ല്‍…

തിരുവനന്തപുരം, പത്തനംതിട്ട,,ആലത്തൂര്‍, വടകര ? ആകാംക്ഷയോടെ കേരളം  

Posted by - May 23, 2019, 07:00 am IST 0
കേരളം  ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നാലു മണ്ഡലങ്ങളിലെ ഫലം. 'താമര വിരിയുമോ എന്നതാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ആകാംക്ഷ.   തിരുവനന്തപുരത്ത് രാജേട്ടന്റെ വിജയം ബി ജെ പി…

ടി. പത്മനാഭന്  വൈക്കം മുഹമ്മദ് ബഷീർ അവാർഡ്   

Posted by - Dec 8, 2019, 06:08 pm IST 0
സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ നൽകുന്ന അവാർഡ് ടി. പത്മനാഭന്. മരയ എന്ന കഥാസമാഹാരത്തിനാണ് പത്മനാഭന് അവാർഡ് ലഭിച്ചത്. 50,000 രൂപയും  പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബഷീറിന്റെ…

Leave a comment