ടെലിവിഷന്‍ അവാര്‍ഡ് വിതരണം ഇന്ന് തിരുവനന്തപുരത് 

416 0

2018ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണം ഇന്ന്  വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ.എ.കെ ബാലന്‍ നിര്‍വഹിക്കും.

കഥാ വിഭാഗത്തില്‍ 20 വിഭാഗങ്ങളിലായി 32 പേര്‍ക്കും കഥേതര വിഭാഗത്തില്‍ 15 വിഭാഗങ്ങളിലായി 24 പേര്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. നടന്‍ രാഘവന്‍, നടി സീനാ ആന്റണി, വല്‍സലാമേനോന്‍, വിജയ് മേനോന്‍, പ്രൊഫ. അലിയാര്‍, ബിജിബാല്‍ തുടങ്ങി 64 വ്യക്തികള്‍ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങും. ഇരുവിഭാഗങ്ങളിലുമായി ജൂറിയുടെ പ്രത്യേകപരാമര്‍ശം ലഭിച്ച പത്തു പേര്‍ക്കുള്ള പ്രശംസാപത്രവും ശില്‍പ്പവും ചടങ്ങില്‍ സമ്മാനിക്കും.

അവാര്‍ഡ് വിതരണച്ചടങ്ങിനുശേഷം അമൃത സുരേഷ്, അഭിരാമി സുരേഷ് സഹോദരിമാര്‍ നേതൃത്വം നല്‍കുന്ന ഇന്‍ഡി പോപ് മ്യൂസിക് ബാന്‍ഡ് ആയ 'അമൃതംഗമയ' ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

Related Post

നാസിക്കിൽ നിന്ന് സവാള എത്തിക്കും:  സംസ്ഥാന സർക്കാർ 

Posted by - Oct 1, 2019, 02:18 pm IST 0
തിരുവനന്തപുരം :  ഉള്ളിയുടെ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. നാസിക്കിൽ നിന്ന് 50 ടൺ ഉള്ളി എത്തിച്ച് സപ്ലൈക്കോ വഴി കിലോയ്ക്ക് 35 രൂപ എന്ന…

സംസ്ഥാന സര്‍ക്കാറിനെ ഉപദേശിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളു: ഗവര്‍ണ്ണര്‍

Posted by - Jan 10, 2020, 07:51 pm IST 0
ഡല്‍ഹി: സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് .സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ പ്രചാരണത്തിന് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ല. പൗരത്വ നിയമ…

സി.വി ആനന്ദബോസ് കേന്ദ്രമന്ത്രിയായേക്കും  

Posted by - May 27, 2019, 11:17 pm IST 0
തിരുവനന്തപുരം:പുതിയ കേന്ദ്രമന്ത്രിസഭയില്‍ സി.വി ആനന്ദബോസ് അംഗമാകാന്‍ സാധ്യത. 2022ഓടെ എല്ലാവര്‍ക്കുംപാര്‍പ്പിടം എന്ന ബൃഹദ്പദ്ധതിയുടെ പ്രധാന ആസൂത്രകന്‍ കൂടിയായ സി.വിആനന്ദബോസിന്റെ പേര ്പ്രധാനമന്ത്രി പരിഗണിക്കുന്നതായി ഒരു ദേശീയ മാധ്യമം…

കവി കിളിമാനൂർ മധു (71) അന്തരിച്ചു

Posted by - Sep 14, 2019, 05:42 pm IST 0
തിരുവനന്തപുരം: കവി കിളിമാനൂർ മധു (71) അന്തരിച്ചു. കാൻസർ ബാധിതനായി കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.50ന് തിരുവനന്തപുരം കോസ്‌‌മോ ആശുപത്രിയിലായിരുന്നു അന്ത്യം.  മൃതദേഹം രാവിലെ…

മല കയറാൻ വരുന്ന  സ്ത്രീകൾക്ക് സർക്കാർ സംരക്ഷണമില്ല : കടകംപള്ളി സുരേന്ദ്രൻ

Posted by - Nov 15, 2019, 06:20 pm IST 0
തിരുവനന്തപുരം : മണ്ഡലകാലം തുടങ്ങാനിരിക്കെ  ശബരിമല കയറാൻ വരുന്ന വനിതകൾക്ക് മുന്നറിയിപ്പുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മല കയറാനെത്തുന്ന സ്ത്രീകൾക്ക് സർക്കാർ വക സംരക്ഷണം നൽകില്ലെന്ന്…

Leave a comment