മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

244 0

മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു.

50:50 എന്ന അനുപാതത്തിൽ താത്പര്യമില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് സന്ദർഭത്തിലാണ് ശിവസേന നിലപാട് കടുപ്പിച്ചിരിക്കുന്നത്. ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ അമിത് ഷായുടെ മുംബൈ സന്ദർശനവും മാറ്റി.

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിക്കാൻ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകാരിക്കാത്തത് കാരണമാണ് മന്ത്രിസഭാ രൂപീകരണം വൈകുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ 50:50 അനുപാതത്തിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാമെന്ന് അമിത് ഷാ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഉറപ്പു നൽകിയിരുന്നു എന്നാണ് ശിവസേനയുടെ വാദം. എന്നാൽ അങ്ങനെയൊരു ഉറപ്പ് ശിവസേനയ്ക്ക് ആരും നൽകിയിട്ടില്ലെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയത്.

Related Post

രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ ; ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്

Posted by - Feb 13, 2019, 09:05 pm IST 0
ജയ്പൂര്‍: രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കിമാറ്റിയ ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ഫെബ്രുവരി 14 മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവണ്‍മെന്റിന്റെ…

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്ര ഗോവെർന്മെന്റിന്റെ അംഗീകാരം

Posted by - Dec 24, 2019, 07:52 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സിഡിഎസ്) പദവിക്ക് കേന്ദ്ര സര്‍ക്കാറിന്റെ  അംഗീകാരം.   സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കുമെന്ന്…

പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

Posted by - Apr 19, 2020, 06:14 pm IST 0
കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ…

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല

Posted by - Sep 27, 2018, 11:17 am IST 0
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497ആം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വിവാഹേതര ബന്ധം വിവാഹമോചനത്തിനൊരു കാരണമാണ്. എന്നാല്‍ അതൊരു ക്രിമിനല്‍…

കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ പിടിയിൽ

Posted by - Sep 10, 2019, 10:11 am IST 0
ന്യൂ ഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ ഭീഷണി യുണ്ടെന്ന മുന്നറിയിപ്പിന് പുറകേ  കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ കശ്മീർ പോലീസിന്റെ പിടിയിലായി. കശ്മീരിലെ സോപോറിൽ…

Leave a comment