മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

245 0

മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു.

50:50 എന്ന അനുപാതത്തിൽ താത്പര്യമില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് സന്ദർഭത്തിലാണ് ശിവസേന നിലപാട് കടുപ്പിച്ചിരിക്കുന്നത്. ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ അമിത് ഷായുടെ മുംബൈ സന്ദർശനവും മാറ്റി.

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിക്കാൻ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകാരിക്കാത്തത് കാരണമാണ് മന്ത്രിസഭാ രൂപീകരണം വൈകുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ 50:50 അനുപാതത്തിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാമെന്ന് അമിത് ഷാ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഉറപ്പു നൽകിയിരുന്നു എന്നാണ് ശിവസേനയുടെ വാദം. എന്നാൽ അങ്ങനെയൊരു ഉറപ്പ് ശിവസേനയ്ക്ക് ആരും നൽകിയിട്ടില്ലെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയത്.

Related Post

അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി

Posted by - Dec 14, 2018, 05:46 pm IST 0
ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് സച്ചിന്‍ തുടരും. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ.സി വേണുഗോപാല്‍ ആണ്…

ഗാസിയാബാദിൽവനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

Posted by - Feb 16, 2020, 04:02 pm IST 0
ഗാസിയാബാദ്: ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയില്‍വനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരുടെയും പ്രണയബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അമ്മയെ 15 വയസ്സുകാരിയായ മകളും കാമുകനും ചേര്‍ന്ന്…

ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു

Posted by - May 27, 2018, 10:00 am IST 0
ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ്…

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ ചിറ്റ്; ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി  

Posted by - May 6, 2019, 06:59 pm IST 0
ഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ്…

വിവാഹാഭ്യർത്ഥന നിരസിച്ചു; വനിത പൊലീസുകാരിക്കെതിരെ ആസിഡാക്രമണം

Posted by - Apr 6, 2019, 03:36 pm IST 0
മധുര: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വനിത പൊലീസുകാരിക്കെതിരെ ആസിഡാക്രമണം. ആസിഡ് ആക്രമണത്തില്‍ 20 വയസുകാരിയായ പൊലീസുകാരിക്ക് മുഖത്തിന്‍റെ ഇടതുഭാഗത്തായി അമ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വ്യാഴാഴ്ചയാണ് സംഭവം.   പുലര്‍ച്ചെ…

Leave a comment