ആധാര്‍ കാർഡ് നമ്പര്‍ റേഷന്‍ കാര്‍ഡുമായി സെപ്റ്റംബർ 30നകം ബന്ധിപ്പിക്കണം

242 0

കൊച്ചി: റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ കാർഡ്  ഈ മാസം 30 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത അംഗങ്ങളുടെ വിവരങ്ങള്‍ അതതു റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

റേഷന്‍ കടക്കു പുറമെ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ബന്ധിപ്പിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ 23ന് വടുതല മാര്‍ക്കറ്റ് റോഡിലെ വ്യാപാര ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഇതിനായി പ്രത്യേകം ക്യാമ്പ് നടത്തുന്നുണ്ട്.

സിവില്‍ സപൈ്‌ളസ് വകുപ്പിന്റെ https://epos.kerala.gov.in എന്ന പോര്‍ട്ടലില്‍ റേഷന്‍ കാർഡിന്റെ  നമ്പര്‍ അടിച്ചു  ഈ വര്‍ഷത്തിലെ ഏതെങ്കിലും മാസം തിരഞ്ഞെടുത്ത് സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാവുന്നതാണ് .

Related Post

പ്രതിഷേധങ്ങളെ ഭയപ്പെടില്ല: ഗവർണ്ണർ 

Posted by - Jan 5, 2020, 03:53 pm IST 0
കൊച്ചി : പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വീണ്ടും വിമര്ശിച് ഗവര്‍ണര്‍. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രപതിയുടെ പ്രതിനിധി എന്ന…

പാലായിൽ  എന്‍.ഹരി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും

Posted by - Sep 3, 2019, 02:53 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.  ബി.ജെ.പി നേതാവ് എന്‍. ഹരിയെയാണ് ബി.ജെ.പി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയായി  പ്രഖ്യാപിച്ചത്. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍.…

സര്‍ക്കാര്‍ നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്കു വിരുദ്ധം; പിണറായിക്ക് വിഎസിന്റെ കത്ത്  

Posted by - Jun 16, 2019, 09:31 pm IST 0
തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ല. ഇടത്…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം  ;  പരാതികളില്‍ തീരുമാനം ഇന്ന്  

Posted by - Apr 30, 2019, 07:04 pm IST 0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെയുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പരിഗണിക്കും.…

കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം

Posted by - Jan 22, 2020, 12:39 pm IST 0
തിരുവനന്തപുരം: കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.രാവിലെ 8.45നാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.…

Leave a comment