ജോസ് ടോമിന്റെ പ്രചാരണവേദിയില്‍ പി ജെ ജോസഫിനെ കൂക്കിവിളിച്ചു 

287 0

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  യുഡിഎഫ് കണ്‍വന്‍ഷന്‍ വേദിയില്‍ പി.ജെ. ജോസഫിന് കൂക്കിവിളി. വേദിയില്‍ ജോസഫ് സംസാരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചത്. എന്നാൽ ഇതുവകവയ്ക്കാതെ പ്രസംഗഹം തുടർന്നു .  ജോസ് കെ. മാണിയുമായുള്ള അഭിപ്രായ ഭിന്നത ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണു വിശ്വസിക്കുന്നതെന്നും പറഞ്ഞു.

 യുഡിഎഫ് നേതാക്കളും പ്രചാരണ വേദിയില്‍ എത്തിയിരുന്നു. ജോസഫ് പ്രസംഗിക്കാന്‍ തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരാകുകയായിരുന്നു. ജോഫിന്റെ പ്രസംഗത്തിനിടെ കൂക്കുവിളിച്ച പ്രവര്‍ത്തകര്‍ ഗോബാക്ക് മുദ്യാവാക്യവും വിളിച്ചു. താൻ യുഡിഫിനോടൊപ്പം   നില്‍ക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ വിജയത്തിനായി പ്രചാരണം നടത്തുമെന്നും ജോസഫ് പറഞ്ഞു.  യുഡിഎഫ് സ്ഥാനാര്‍ഥി മികച്ച വിജയം നേടട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ്  ജോസഫ് പ്രസംഗം അവസാനിപ്പിച്ചത് .

Related Post

ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തെലങ്കാനയില്‍ അറസ്റ്റില്‍

Posted by - Dec 5, 2019, 02:46 pm IST 0
ഹൈദരാബാദ്: ആക്ടിവിസ്റ്റും ഭൂമാത ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി തെലങ്കാനയില്‍ അറസ്റ്റില്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര്‍ റാവുവിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചതിനാണ് തൃപ്തിയേയും സംഘത്തേയും സംസ്ഥാന…

ഇപ്പോൾ  പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ല: ടിക്കാറാം മീണ

Posted by - Oct 21, 2019, 02:38 pm IST 0
തിരുവനന്തപുരം: കനത്ത മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോൾ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍…

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന

Posted by - Sep 12, 2019, 04:16 pm IST 0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ബവ്‌റിജസിന്റെ  ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം എട്ട് ദിവസം കൊണ്ട് മലയാളികള്‍ 487 കോടി രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു .…

പ്രമുഖ  നിയമപണ്ഡിതന്‍ ഡോ. എന്‍ ആര്‍  മാധവമേനോന്‍ അന്തരിച്ചു  

Posted by - May 8, 2019, 09:45 am IST 0
തിരുവനന്തപുരം: പ്രമുഖ  നിയമപണ്ഡിതനായ ഡോ. എന്‍ ആര്‍  മാധവമേനോന്‍ (84) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ രമാദേവിയും മകന്‍…

എ ആ​ന​ന്ദി​ന്  എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം

Posted by - Nov 1, 2019, 03:38 pm IST 0
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത സാ ഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ ആനന്ദിന്. സാസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 27ാമത് എഴുത്തച്ഛൻ…

Leave a comment