എട്ട് ജില്ലകളിലായി എണ്‍പത് ഉരുള്‍പൊട്ടല്‍; വാണിയമ്പുഴയില്‍ 200പേര്‍ കുടുങ്ങി  

265 0

തിരുവനന്തപുരം: രണ്ട് ദിവസത്തെ പെരുമഴയില്‍ എട്ട് ജില്ലകളില്‍ എണ്‍പത് ഉരുള്‍പൊട്ടലുണ്ടായിയെന്ന് മുഖ്യമന്ത്രി.വയനാട് പുത്തുമലയുടെമറുഭാഗത്ത് കുടുങ്ങിയവരെരക്ഷപ്പെടുത്താനും മലപ്പുറംവാണിയമ്പുഴയില്‍ കുടുങ്ങിയഇരുനൂറ് കുടുംബങ്ങള്‍ക്ക്‌ഹെലികോപ്റ്ററില്‍ ഭക്ഷണംഎത്തിക്കാനുമുള്ള ശ്രമംനടത്തിവരികയാണ്. ഇതുവരെമഴക്കെടുതിയില്‍ നാല്‍പ്പത്തിരണ്ട്മരണങ്ങള്‍ റിപ്പോര്‍ട്ട് ചെതിട്ടുണ്ടെന്നും തിരുവനന്തപുരത്ത്അവലോകന യോഗത്തിന്‌ശേഷം മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു.പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുകളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രിപറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ എട്ട് ജില്ലകളില്‍ 80സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി.ഇതില്‍ വയനാട്ടിലും മലപ്പുറത്തുമാണ് കൊടിയനാശമുണ്ടായിട്ടുള്ളത്.പുത്തുമലയുടെ മറുഭാഗത്ത്കുടുങ്ങിയവരെ ഉടന്‍ മാറ്റാനാകുമെന്ന് പ്രതീക്ഷക്കുന്നു.മലപ്പുറത്ത്‌വാണിയമ്പുഴ മുണ്ടേരിയില്‍ 200 േപര്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണവുംവെള്ളവും ഹൈലിക്കോപ്റ്ററില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.പുഴയിലെ ഒഴുക്ക് വളരെശക്തമായതിനാല്‍ ഇത്തരംപ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടുന്നതിന്കഴിയുന്നില്ല. പല സ്ഥലങ്ങളുംചെളിയില്‍ പുതഞ്ഞുപോയി.കുറ്റ്യാടി, പൊരിങ്ങല്‍ക്കുത്ത്, ബാണാസുരസാഗര്‍ ഡാമുകളാണ് നിറഞ്ഞത്. മറ്റ് പ്രധാനഡാമുകളിലെല്ലാം സംഭരണശേഷിയുണ്ട്. അരീക്കോട്, കാഞ്ഞിരോട് വൈദ്യുതിലൈന്‍ഉടന്‍ ചാര്‍ജ് ചെയ്യും. ഇതിന്താഴെയുള്ള പുഴയിലൂടെ സഞ്ചരിക്കാന്‍ പാടില്ല.ഒരുലക്ഷത്തിലധികം പേരാണ് ദുരിതാശ്വസ ക്യാമ്പുകളിലുള്ളത്. ദുരന്തം നേരിടുമ്പോള്‍സാമൂഹിക മാധ്യമങ്ങളിലൂടെചിലര്‍ അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അനാവശ്യഭീതി പരത്തുവര്‍ക്കെതിരെകര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Post

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആശുപത്രിയിൽ

Posted by - Oct 3, 2019, 03:04 pm IST 0
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോ. എം സൂസപാക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ…

സംഘപരിവാർ ഭാഷയുടെ പേരിൽ  സംഘർഷ വേദി തുറക്കുന്നു : മുഖ്യമന്ത്രി

Posted by - Sep 15, 2019, 09:17 am IST 0
 തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കണം എന്ന് അമിത് ഷാ പറഞ്ഞത് സംഘപരിവാർ…

മരട് ഫ്ലാറ്റ് കേസ്; ചീഫ് സെക്രെട്ടറിയെ സുപ്രീം  കോടതി ശാസിച്ചു 

Posted by - Sep 23, 2019, 03:50 pm IST 0
ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്ശിച് സുപ്രീം കോടതി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും  സുപ്രീം കോടതി അറിയിച്ചു.…

കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ സംസാരിച്ചെന്ന് യുവതിയുടെ മൊഴി; വിനായകനെ അറസ്റ്റ് ചെയ്‌തേക്കും  

Posted by - Jun 18, 2019, 10:07 pm IST 0
കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തേക്കും.  യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍…

Leave a comment