കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക് അനുമതി  

245 0

ന്യൂഡല്‍ഹി: ചാരക്കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാന്‍ അനുമതി നല്‍കി. നാളെയാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസം മുമ്പുള്ള രാജ്യാന്തര കോടതി ഉത്തരവിനെ തുടര്‍ന്നാണ് നപടി.

പാക് നിലപാട് സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017 ഏപ്രിലിലാണ് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ അവസാനമായി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍ ഇതിനോട് പ്രതികരിക്കാതെ വന്നതോടെയാണ് ഇന്ത്യ 2017 മെയ് മാസത്തില്‍ രാജ്യാന്തര കോടതിയെ സമീപിച്ചത്.

വ്യാപാരിയായിരുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ പിടികൂടിയത്. 2017 ഏപ്രിലില്‍ പാക് സൈനിക കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു. രണ്ട് വര്‍ഷത്തിലധികം നീണ്ട കേസിന്റെ നടപടികള്‍ക്ക് ശേഷം ഈ വര്‍ഷം ജൂലൈ 17ന് രാജ്യാന്തര കോടതി പാക് കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയിരുന്നു.

Related Post

എൻസിപിയുടെ രാഷ്ട്രീയ മാറ്റം അപ്രതീക്ഷിതം: കോൺഗ്രസ്സ് 

Posted by - Nov 23, 2019, 11:44 am IST 0
മുംബൈ : മഹാരാഷ്ട്രയിൽ നടന്നത് രാഷ്ട്രീയ ചതിയാണെന്ന് കോൺഗ്രസ്സ് നേതാവ് കെ.സി. വേണുഗോപാൽ.  മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ എൻസിപിയുടെ പിന്തുണയോടെ സർക്കാർ അധികാരമേറ്റതിനെ പരാമർശിച്ചാണ്  വേണുഗോപാൽ സംസാരിച്ചത്.…

പ്രധാനമന്ത്രിക്ക്   ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വെയ്ക്കാൻ  തീരുമാനം

Posted by - Sep 11, 2019, 05:16 pm IST 0
ന്യൂ ഡൽഹി : പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച വിവിധ പുരസ്കാരങ്ങൾ സമ്മാനങ്ങൾ ലേലത്തിൽ  വെയ്ക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. 2700ൽ പരം പുരസ്‌കാരങ്ങളാണ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ…

മുഖ്യമന്ത്രിക്ക് ഡല്‍ഹിയിൽ ബുള്ളറ്റ്പ്രൂഫ് കാറും ജാമറും

Posted by - Nov 16, 2019, 03:55 pm IST 0
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ  വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്  ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും…

ഏപ്രിൽ 30ന് ഇന്ത്യയും മലേഷ്യയും ചേർന്നുള്ള സൈനികാഭ്യാസം 

Posted by - Apr 26, 2018, 07:50 am IST 0
"ഹരിമൗ ശക്തി" എന്ന പേരിൽ ഇന്ത്യയും മലേഷ്യയും ചേർന്നുകൊണ്ടുള്ള സൈനിക പരിശീലനം ഏപ്രിൽ 30 മുതൽ മെയ് 13 വരെ മലേഷ്യയിൽ നടക്കുന്നു  കൂടുതൽ കഴിവുവളർത്താനും സൈനിക…

ശബരിമല ദര്‍ശനത്തിനൊരുങ്ങി തൃപ്തി ദേശായി

Posted by - Nov 13, 2018, 10:13 pm IST 0
ഡല്‍ഹി : ശബരിമല ദര്‍ശനത്തിനൊരുങ്ങി വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. ഈ മാസം 16നും 20നും ഇടയ്ക്കായിരിക്കും സന്ദ‌ർശനമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.…

Leave a comment