കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്  

301 0

ബംഗളൂരു : അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയിലേക്ക്. സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ നടപടി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നാണ് വിമത എംഎല്‍എമാരുടെ ആരോപണം. സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്ത് നാളെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ജെഡിഎസ് വിമതന്‍ എ എച്ച് വിശ്വനാഥ് അറിയിച്ചു.

14 വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്.  കോണ്‍ഗ്രസിന്റെ 11നും ജെഡിഎസിന്റെ മൂന്നും വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി. വിമതരായ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും കാണാതായ ശ്രീമന്ത് പാട്ടീല്‍, മുതിര്‍ന്ന നേതാക്കളായ റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, എ എച്ച് വിശ്വനാഥ്, എസ് ടി സോമശേഖര്‍ എന്നിവരെയെല്ലാം അയോഗ്യരാക്കിയിട്ടുണ്ട്.

വിമതരെ അയോഗ്യരാക്കിയതോടെ നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങി. ഇത് ബിജെപി സര്‍ക്കാരിന് കൂടുതല്‍ അനുകൂലമാകുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ 104 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് വേണ്ടത്. ബിജെപി ക്യാമ്പില്‍ സ്വതന്ത്രന്‍ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയുണ്ട്.

Related Post

അല്‍ക്ക ലാംബ  കോണ്‍ഗ്രസില്‍ തിരിച്ചെത്തി 

Posted by - Oct 12, 2019, 06:05 pm IST 0
ന്യൂഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ചാന്ദ്നി ചൗക്കിലെ എംഎല്‍എയുമായിരുന്ന അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക…

രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ റിമാന്‍ഡ് ചെയ്തു

Posted by - Oct 27, 2018, 09:34 pm IST 0
രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്‍റ് പി ബി ബിജുവിനെ ആണ് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി…

ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍  

Posted by - May 1, 2019, 10:21 pm IST 0
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയവും പ്രത്യേകശ്രദ്ധ നല്‍കിയ മണ്ഡലങ്ങളില്‍ സംഘം…

ശിവസേന ഹർത്താൽ പിന്‍വലിച്ചു

Posted by - Sep 29, 2018, 10:08 pm IST 0
തിരുവനന്തപുരം : ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ശിവസേന തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. സം​സ്ഥാ​ന​ത്ത്…

ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

Posted by - Apr 15, 2019, 06:06 pm IST 0
ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന്…

Leave a comment