യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; തിങ്കളാഴ്ച വിശ്വാസവോട്ടു തേടും  

287 0

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസവോട്ടുതേടും. ബെംഗളുരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം തവണയാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്.

വെള്ളിയാഴ്ച രാവിലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച യെദിയൂരപ്പ വൈകുന്നേരത്തോടെ അധികാരമേല്‍ക്കുകയായിരുന്നു. തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടിയ ശേഷം മാത്രമേ മന്ത്രിസഭാരൂപീകരണം ഉണ്ടാകുകയുള്ളു. വിമത എംഎല്‍എമാരുടെ അയോഗ്യതയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടേക്കുമെന്നായിരുന്നു സൂചന.  സഭയില്‍ ബിജെപിക്ക് നിലവില്‍ 101 അംഗങ്ങളുടെ പിന്തുണയാണുള്ളത്. 15 വിമത എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യും എന്ന പ്രതീക്ഷയിലാണ് ബിജെപി.

2007 നവംബറിലാണ് യെദിയൂരപ്പ ആദ്യമായി കര്‍ണാടകയുടെ മുഖ്യമന്ത്രി പദത്തിലെത്തിയത്. പിന്നീട് തിരഞ്ഞെടുപ്പിനു ശേഷം 2008 മെയ് 30 ന് അദേഹം വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. 2018 മെയ് 17 നാണ് യെഡിയൂരപ്പ മുന്നാം വട്ടവും മുഖ്യമന്ത്രിയായി അധികാരമേറ്റത്. തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദേഹം രാജിവെയ്ക്കുകയായിരുന്നു.

വിമത എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണതിനു പിന്നാലെയാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പതിന്നാലുമാസമായിരുന്നു കുമാരസ്വാമി സര്‍ക്കാരിന്റെ ആയുസ്സ്.

Related Post

ചന്ദ്രയാൻ -2: ചന്ദ്ര ലാൻഡർ വേർതിരിക്കൽ വിജയിച്ചു

Posted by - Sep 2, 2019, 08:20 pm IST 0
  ബെംഗളൂരു: ചന്ദ്രയാൻ -2 ഭ്രമണപഥത്തിൽ നിന്ന് ലാൻഡർ 'വിക്രം' വേർതിരിക്കുന്നത് ഐ സ് ർ ഓ  തിങ്കളാഴ്ച വിജയകരമായി നടത്തി. ഉച്ചയ്ക്ക് 12.45 ന് ആരംഭിച്ച…

പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം, വീട്ടുജോലിക്കാരൻ അറസ്റ്റിൽ 

Posted by - Oct 3, 2019, 03:54 pm IST 0
മുംബൈ: കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം. സര്‍ക്കാര്‍ രേഖകളടക്കം സുപ്രധാന വിവരങ്ങള്‍  കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയതായി സംശയിക്കുന്നു. സംഭവത്തില്‍ ഗോയലിന്റെ വീട്ടിലെ ജോലിക്കാരൻ…

ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച  അഞ്ചു പേര്‍ പിടിയില്‍

Posted by - May 1, 2018, 11:50 am IST 0
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ പിടിയില്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്നാണ് സൂചന.  അസ്ഥിരോഗ വിദഗ്ധനായ ഡോ. ഹാന്‍സ്. യു…

പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചു

Posted by - Nov 8, 2018, 08:07 am IST 0
ലക്‌നൗ: ദീപാവലി ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീററ്റിലാണ് നാടിനെ ഞെട്ടിച്ച്‌ സംഭവം നടന്നത്. ദീപാവലി ആഘോഷത്തിനിടെയാണ്…

സോഷ്യൽ മീഡിയ കാരണം ഭർത്താവ് ഭാര്യയെ കൊന്നു

Posted by - Apr 18, 2018, 06:30 am IST 0
സോഷ്യൽ മീഡിയ കാരണം ഭർത്താവ് ഭാര്യയെ കൊന്നു സോഷ്യൽ മീഡിയയ്ക്ക് അടിമയായ ഭാര്യ ലക്ഷ്‌മിയെ (32) ഭർത്താവ് ഹരിഓം (35) കൊന്നു. ഗുരുഗ്രാമിലെ സെക്ടറിലാണ് സംഭവം.ഭാര്യയുടെ അമിത…

Leave a comment