കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി  

313 0

ബെംഗളുരു: കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കി. ഒരു സ്വതന്ത്ര എംഎല്‍എയെയും രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ ആയിരുന്ന ആര്‍.ശങ്കര്‍, കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന രമേശ് എല്‍.ജര്‍കിഹോളി, മഹേഷ് കുമതള്ളി എന്നീവരെയാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയത്.

കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനു പിന്തുണ നല്‍കിയിരുന്ന സ്വതന്ത്ര എംഎല്‍എ പിന്തുണ പിന്‍വലിക്കുകയും വിശ്വാസവോട്ടെടുപ്പില്‍ ഹാജരാകുകയും ചെയ്തിരുന്നില്ല. വിശ്വാസ വോട്ടില്‍ പങ്കെടുക്കാതെ മുംബൈ ആശുപത്രിയില്‍ കഴിയുന്ന പാര്‍ട്ടി എംഎല്‍എ ശ്രീമന്ത് പാട്ടിലിനേയും അയോഗ്യനാക്കാന്‍ ആവശ്യപ്പെട്ടു കത്ത് നല്‍കിയിട്ടുണ്ട്.

വിമതരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസും ജെഡിഎസും സ്പീക്കറോട് ശുപാര്‍ശ നല്‍കിയിരുന്നു. കര്‍ണാടകയിലെ 15-ാം നിയമസഭാ കക്ഷിയുടെ കാലാവധി പൂര്‍ത്തിയാകുന്ന 2023 വരെ യാണ് എംഎല്‍എയെ അയോഗ്യനാക്കിയിരിക്കുന്നത്. രാജി സമര്‍പ്പിച്ച വിമത എംഎല്‍എമാരുടെ നടപടി ചട്ടപ്രകാരമല്ലെന്നും സ്പീക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

15 എംഎല്‍എമാരുടെ അപ്രതീക്ഷിത രാജിയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിയു സര്‍ക്കാരിനെ താഴെയിറക്കിയത്. 15 എംഎല്‍എമാരുടെ രാജിയോടെ സഭയില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.

Related Post

ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം അമിതാഭ് ബച്ചന്  

Posted by - Sep 24, 2019, 11:14 pm IST 0
ന്യൂ ഡൽഹി: പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് അമിതാഭ് ബച്ചനെ പുരസ്‌ക്കാരത്തിന് ഏകകണ്‌ഠമായി…

നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി

Posted by - Jun 10, 2018, 12:07 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന്‌ ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി.…

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു

Posted by - May 26, 2018, 11:45 am IST 0
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്താന്‍ നുഴഞ്ഞുകയറ്റം നിര്‍ത്തണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നുഴഞ്ഞകയറ്റ…

കർഷകരുമായുള്ള ചർച്ച തുടരുന്നു, സമരക്കാർ ആശങ്കയിൽ 

Posted by - Mar 12, 2018, 05:27 pm IST 0
കർഷകരുമായുള്ള ചർച്ച തുടരുന്നു, സമരക്കാർ ആശങ്കയിൽ  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ മുംബൈയിൽ എത്തി. കർഷകരുടെ കടങ്ങൾ…

കേന്ദ്രത്തിലേ  ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ് 

Posted by - Mar 20, 2018, 09:07 am IST 0
കേന്ദ്രത്തിലേ  ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ്  കേരള പോലീസ് ഡിജിപിമാരായ ജേക്കബ് തോമസിനെയും ലോകനാഥ്‌ ബഹ്‌റയെയും കടത്തിയാണ് ഋഷിരാജ് സിങ് കേന്ദ്രത്തിലെ ഡയറക്ടർ പട്ടികയിൽ ഇടം നേടിയത് …

Leave a comment