ആലഞ്ചേരിയെ മാറ്റാന്‍ വൈദികരുടെ സമരം; അതിരൂപത ആസ്ഥാനത്ത് അനിശ്ചിതകാല ഉപവാസം തുടങ്ങി  

141 0

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ പ്രത്യക്ഷ സമരം തുടങ്ങി. എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വിമത വൈദികര്‍ അനിശ്ചിതകാല ഉപവാസവും പ്രാര്‍ത്ഥനയും തുടങ്ങി. ആലഞ്ചേരിയെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാണ് വിമത വൈദികരുടെ പ്രതിഷേധത്തിലെ പ്രധാന ആവശ്യം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണമെന്നും വിമത വൈദികര്‍ ആവശ്യപ്പെട്ടു.

കര്‍ദ്ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിമത വൈദികര്‍ ആരോപിക്കുന്നത്. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ നീക്കണം. സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തണമെന്നും വിമത വൈദികര്‍ ആവശ്യപ്പെടുന്നു.

കര്‍ദിനാളിനെ ഇന്നു രാവിലെ 11ന് അരമനയില്‍ എത്തി സന്ദര്‍ശിച്ച 200 ഓളം വരുന്ന വൈദികര്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ രണ്ടു മണിവരെ നീണ്ട ചര്‍ച്ചയിലും പ്രശ്നങ്ങളില്‍ പരിഹാരം കാണാതെ വന്നതോടെ അതിരൂപത ആസ്ഥാനത്തുതന്നെ അനിശ്ചിതകാല ഉപവാസവും പ്രവര്‍ത്ഥനയും തുടങ്ങുകയായിരുന്നു.

തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കര്‍ദിനാള്‍ തയ്യാറായിട്ടില്ലെന്നും മുന്നോട്ടുവച്ച നിലപാടുകളില്‍ നിന്ന് കര്‍ദിനാള്‍ പിന്നോക്കം പോകുന്നതുമാണ് ഉപവാസ സമരത്തിലേക്ക് മാറാന്‍ കാരണമെന്ന് വൈദികര്‍ പറഞ്ഞു. ഉപവാസവും പ്രാര്‍ത്ഥനയും അതിരൂപത അങ്കണത്തിനുള്ളിലായിരിക്കും. ഒരു വൈദികന്റെ നേതൃത്വത്തിലായിരിക്കും ഉപവാസവും പ്രാര്‍ത്ഥനയും അദ്ദേഹത്തിന് പിന്തുണയുമായി കുറച്ച് വൈദികരും ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ അനിശ്ചിതകാല ഉപവാസ സമരം തുടരുമെന്നും വൈദിക സമിതി വക്താവ് ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.

വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങള്‍ ഉടന്‍ ചര്‍ച്ച നടത്തുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കുന്ന കര്‍ദിനാളിനെ അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റുക, ഓഗസ്റ്റിലെ സിനഡ് കര്‍ദിനാള്‍ ആലഞ്ചേരിക്കു പകരം മാര്‍പാപ്പയുടെ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചേരണം, അതിരൂപതയ്ക്ക് സ്വീകാര്യനായ ആളെ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച്ബിഷപ് ആയി നിയമിക്കണം, സസ്പെന്റു ചെയ്യപ്പെട്ട ബിഷപുമാരെ തിരിച്ചെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വൈദികര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

Related Post

കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം

Posted by - Jan 22, 2020, 12:39 pm IST 0
തിരുവനന്തപുരം: കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.രാവിലെ 8.45നാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.…

ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നില്‍ കൊണ്ട് വിദ്യാര്‍ഥി മരിച്ചു

Posted by - Nov 22, 2019, 04:17 pm IST 0
മാവേലിക്കര: ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ  കൊണ്ട് വിദ്യാര്‍ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയര്‍…

ശബരിമല കേസിലെ  ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധിപറയും

Posted by - Nov 13, 2019, 01:33 pm IST 0
ന്യൂഡല്‍ഹി: സുപ്രീം കോടതി ശബരിമ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍  വ്യാഴാഴ്ച വിധി പറയും.  രാവിലെ 10.30ന്  ഹര്‍ജികളില്‍ കോടതി വിധി പറയും . ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള…

കള്ളവോട്ട്: ഒമ്പതു ലീഗുകാര്‍ക്കും ഒരു സിപിഎമ്മുകാരനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ്  

Posted by - May 11, 2019, 05:33 pm IST 0
കണ്ണുര്‍: കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, ഡി…

 ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചു 

Posted by - Sep 7, 2019, 09:02 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്  'കൈതച്ചക്ക' ചിഹ്നം അനുവദിച്ചു . തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. പി ജെ…

Leave a comment