മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു; നിരവധിപേര്‍ കുടുങ്ങി  

297 0

മുംബൈ: ദക്ഷിണ മുംബൈയിലെ ദോംഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണ് അമ്പതോളംപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. മുംബൈയിലെ വലിയ ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായ ദോംഗ്രിയില്‍ ഇന്ന് ഉച്ചയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്.

ടാന്‍ഡല്‍ സ്ട്രീറ്റിലെ നാലു നിലകെട്ടിടമായ കേസാര്‍ബായ് ആണ് ഇടിഞ്ഞുവീണത്. കഴിഞ്ഞയാഴ്ച വരെ ശക്തമായ മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയായ ഇവിടെ സ്ഥിതി ചെയ്യുന്നതിലധികവും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളാണ്. ആംബുലന്‍സും ഫയര്‍ഫോഴ്സിന്റെ വാഹനങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.

Related Post

രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു

Posted by - Nov 22, 2018, 09:02 pm IST 0
ബംഗലുരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.…

അഴിമതിക്കേസിൽ ഡി കെ ശിവകുമാർ അറസ്റ്റിലായി

Posted by - Sep 4, 2019, 09:24 am IST 0
ന്യൂഡൽഹി / ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന മുതിർന്ന കർണാടക കോൺഗ്രസ് നേതാവ്   കെ ശിവകുമാറിനെ ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാല്…

ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു 

Posted by - Dec 12, 2019, 10:04 am IST 0
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ (ഭേദഗതി) ബില്ലിനെതിരായി ഉയയർന്നുവരുന്ന  പ്രക്ഷോഭത്തെ നേരിടാനൊരുങ്ങി സൈന്യം. ത്രിപുരയില്‍ 70 പേര്‍ വീതമടങ്ങുന്ന രണ്ട് സംഘം സൈന്യത്തെ  ഇറക്കി. അസമിലേക്കും രണ്ടു…

ഇന്ത്യ ആദ്യ റഫാൽ പോർ വിമാനം ഫ്രാൻ‌സിൽ നിന്ന്  ഏറ്റുവാങ്ങി

Posted by - Oct 8, 2019, 10:29 pm IST 0
പാരിസ്: ഫ്രാൻസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏറ്റുവാങ്ങി. ഡാസോ ഏവിയേഷനാണ്‌ നിർമാതാക്കൾ.  ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപകദിനത്തിലാണ് റഫാൽ…

ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങള്‍ പിടിച്ചെടുത്തു  

Posted by - May 20, 2019, 10:24 pm IST 0
ചെന്നൈ: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ആയുധങ്ങള്‍, രഹസ്യ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. സേലം, ചിദംബരം,…

Leave a comment