ന്യൂസിലന്‍ഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായി  

416 0

മാഞ്ചെസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ പൊരുതിത്തോറ്റു. അവസാന ഓവറുകള്‍ വരെ വിജയപരാജയങ്ങള്‍ നിര്‍ണയിച്ച മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കിനില്‍ക്കേ 217 റണ്‍സിന് പുറത്തായി.

രവീന്ദ്ര ജഡേജ- ധോണി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ടീമിന് ജീവന്‍ പകര്‍ന്നത്. ഇരുവരും ചേര്‍ന്ന് 100 ലധികം റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തകര്‍ച്ചയ്ക്കിടെ ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ധോണി – ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ധോണി 72 പന്തില്‍ അമ്പത് റണ്‍സും, ജഡേജ 59 പന്തില്‍ 77 റണ്‍സുമാണ് നേടിയത്. 200 റണ്‍സ് കടന്ന് കുതിച്ച ഇന്ത്യ അവസാന ഓവറുകളില്‍ വരെ വിജയിക്കുമെന്ന പ്രതീതിയാണ് ജനിപ്പിച്ചത്.

ന്യൂസീലന്‍ഡിനെതിരേ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ അവിശ്വസനീയമായ തകര്‍ച്ചയാണ് നേരിട്ടത്. പത്തോവര്‍ എത്തും മുന്‍പ് തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് 31 ഓവറിനു മുന്‍പ് ആറാം വിക്കറ്റും നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1), ദിനേഷ് കാര്‍ത്തിക് (6), ഋഷഭ് പന്ത് (32), ഹാര്‍ദിക് പാണ്ഡ്യ (32) എന്നിവരാണ് പുറത്തായത്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു.

Related Post

 രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം കുറിച്ചു 

Posted by - Jan 17, 2019, 02:17 pm IST 0
വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം രചിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്ത് കേരളം ആദ്യമായി സെമിഫൈനലില്‍ കടന്നു. 195 റണ്‍സ്…

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം 

Posted by - Sep 22, 2018, 06:44 am IST 0
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 173…

6 ഭാഷകളിൽ സംസാരിച്ച് സോഷ്യല്‍മീഡിയയില്‍ താരമായി സിവാ ധോണി

Posted by - Mar 25, 2019, 05:09 pm IST 0
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എംഎസ് ധോണിയും മകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. പല ഭാഷകള്‍ സംസാരിച്ചും പാട്ടുകള്‍ പാടിയും…

ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്- സൂപ്പര്‍ കിംഗ്‌സ് പോരാട്ടം

Posted by - Apr 17, 2019, 03:49 pm IST 0
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം. സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരും. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് കളിയിൽ ആറ്…

വിസ്ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം മൂന്നാം വര്‍ഷവും കോഹ്ലിക്ക്

Posted by - Apr 11, 2019, 11:51 am IST 0
ദുബൈ: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിസ്ഡണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വനിതകളിലും ഇന്ത്യന്‍ ടീമിന് അഭിമാനിക്കാം. മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ താരം…

Leave a comment