സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കി  

111 0

ആന്തൂര്‍: പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ആന്തൂര്‍ നഗരസഭ തീരുമാനിച്ചു. നാല് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതില്‍ മൂന്ന് എണ്ണവും പരിഹരിച്ചതോടെയാണ് കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചത്. വാട്ടര്‍ ടാങ്കിനെ സംബന്ധിച്ച ചട്ടലംഘനം ആറ് മാസത്തിനകം പരിഹരിക്കണമെന്നും നഗരസഭ നിര്‍ദ്ദേശിച്ചു.

കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നടപടി എടുക്കാന്‍ ആന്തൂര്‍ നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരസഭാ സെക്രട്ടറിക്ക് തദ്ദേശ സ്വയംഭരണ വകുപ്പാണ് നിര്‍ദ്ദേശം നല്‍കിയത്. സാജന്‍ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാര്‍ഥാ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള നടപടി എടുക്കാനാണ് തദ്ദേശ സ്വയം ഭരണ അഡീഷണല്‍ സെക്രട്ടറി ടി.ജെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചത്. നിര്‍മ്മാണത്തിലുണ്ടായിരുന്ന ചട്ടലംഘനങ്ങള്‍ പരിഹരിക്കാനും ഉത്തരവ് നിര്‍ദ്ദേശിച്ചിരുന്നു.

അതിനിടെ ചട്ടലംഘനം പരിഹരിച്ചുകൊണ്ട് സാജന്റെ കുടുംബം വീണ്ടും അപേക്ഷ സമര്‍പ്പിച്ചതോടെ പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി. കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് സാജന്‍ ആത്മഹത്യ ചെയ്തത് വന്‍ രാഷ്ട്രീയ വിവാദമായിരുന്നു.

Related Post

ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ 10 അംഗ വനിതാ സംഘത്തെ പൊലീസ് തിരിച്ചയച്ചു  

Posted by - Nov 16, 2019, 03:45 pm IST 0
പത്തനംതിട്ട : ശബരിമല ദർശനത്തിനായി എത്തിയ  പത്തംഗ വനിതാ സംഘത്തെ പോലീസ് തിരിച്ചയച്ചു. ആന്ധ്രയിൽ നിന്ന് വന്ന സംഘത്തെയാണ് പോലീസ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ്…

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; തീരദേശ ഹര്‍ത്താല്‍ തുടങ്ങി  

Posted by - Feb 27, 2021, 06:41 am IST 0
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു…

കെ.ആർ. പ്രേംകുമാർ  കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ

Posted by - Nov 14, 2019, 09:55 am IST 0
കൊച്ചി: കെ.ആർ. പ്രേംകുമാർ  കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ. വിവാദങ്ങൾക്കിടയിലും  കൊച്ചി കോർപ്പറേഷനിൽ മേയര്‍ സ്ഥാനം നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. അതേസമയം രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍…

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം

Posted by - Dec 28, 2019, 04:52 pm IST 0
കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നത്.…

വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേടെന്ന ആരോപണവുമായി ചെന്നിത്തല  

Posted by - Mar 17, 2021, 10:02 am IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കാന്‍…

Leave a comment