കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു; ബിജെപി ഇന്ന് ഗവര്‍ണറെ കാണും; വിമതരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍  

249 0

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള കരുനീക്കങ്ങളുമായി ബിജെപി. കര്‍ണാടകയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ അടിയന്തര ഇടപെടല്‍ തേടി ബിജെപി ഉന്നതതല പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കാണുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് ലിംബവാലി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഗവര്‍ണറുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും ലിംബവാലി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ ബിജെപി എംഎല്‍എമാരെ അണിനിരത്തി പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്നും അരവിന്ദ് ലിംബവാലി പറഞ്ഞു.

ഇതിനിടെ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുളള സാധ്യതകള്‍ തേടി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിമതരെ തിരിച്ചുകൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട തന്ത്രപരമായ മാര്‍ഗങ്ങളെ കുറിച്ചെല്ലാം യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കും.

അതേസമയം രാജിക്കത്ത് നല്‍കിയ എംഎല്‍എമാരില്‍ ആരും തന്നെ നേരില്‍ വന്നു കണ്ടില്ലെന്ന് സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ വ്യക്തമാക്കി.
 ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.പതിമൂന്നു പേരാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഇതില്‍ എട്ടു പേരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നേരില്‍ വന്നു രാജി സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്കു സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. രാജി ചട്ടങ്ങള്‍ക്ക് അനുസരിച്ചല്ലെന്ന സ്പീക്കറുടെ നിലപാടോടെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം കിട്ടുമെന്നാണ് കരുതുന്നത്.

Related Post

മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും

Posted by - Nov 25, 2018, 08:16 am IST 0
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും. കണ്ണൂര്‍-കോഴിക്കോട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി നാളെയാണ് തലസ്ഥാനത്ത് മടങ്ങി എത്തുക. ഇതിനുശേഷമാകും…

മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും 

Posted by - Sep 27, 2018, 09:07 am IST 0
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന്  സ്ഥാനമേല്‍ക്കും. മൂന്ന് വർക്കിങ്ങ്  പ്രസിഡന്‍റുമാരും യുഡിഎഫിന്‍റെ നിയുക്ത കണ്‍വീനറും ഇന്ന് ചുമതലയേൽക്കുന്നുണ്ട്. എ.കെ.ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല…

രാഹുല്‍ വയനാടിനെ വെടിയില്ല; അമേഠിയെ കൈവിടില്ല  

Posted by - May 1, 2019, 10:30 pm IST 0
അമേഠിക്കു പുറമേ കേരളത്തിലെ വയനാട്ടില്‍കൂടി മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ അദ്ദേഹം ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന ചോദ്യം ആ സേതു ഹിമാചലം ശക്തമായി ചോദിച്ചു…

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

Posted by - Oct 4, 2018, 10:12 pm IST 0
സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍…

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

Posted by - Apr 7, 2018, 09:24 am IST 0
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ  ദളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് പൂർണ പിന്തുണയുമായി സിപിഐ മന്ത്രി വി…

Leave a comment