ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപ ചട്ടങ്ങളില്‍ ഇളവ്  

238 0

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവു വരുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് നടപടിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 2018-19 വര്‍ഷം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ ആറു ശതമാനം വര്‍ധനയാണ് ഉണ്ടായത്. ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കി ഇത് വര്‍ധിപ്പിക്കേണ്ടതുണ്ട്. വ്യോമയാനം, മീഡിയ, എവിജിസി (ആനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയ്മിങ്, കോമിക്സ്) , ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബന്ധപ്പെട്ടവരുമായി ഇതിന് ചര്‍ച്ച നടത്തും.

ഇന്‍ഷുറന്‍സ് ഇന്റര്‍മിഡിയറി മേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കും. ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖലയിലും ചട്ടങ്ങളില്‍ ഇളവു വരുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഉടനടി വായ്പയ്ക്ക് സൗകര്യം ലഭിക്കും. തിരിച്ചടവ് കാലാവിയിലം ഇളവ്. പുതിയ പദ്ധതി മൂന്നു കോടി വ്യാപാരികള്‍ക്ക് പ്രയോജനം ലഭിക്കും.

കെവൈസി മാനദണ്ഡങ്ങള്‍ ലളിതമാക്കും. റീട്ടെയ്ല്‍ മേഖലയില്‍ ഉത്തേജനം നല്‍കും. സിംഗില്‍ ബ്രാന്‍ഡ് റീട്ടെയ്ലില്‍ നിക്ഷേപത്തിനുള്ള മാനദണ്ഡങ്ങള്‍ ലളിതമാക്കും. ആഗോള നിക്ഷേപ സംഗമത്തിനു നിര്‍ദേശമാണ്. ഒന്നരക്കോടി രുപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍.

ഇന്‍ഷുറന്‍സ് മേഖലയില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും. വൈദ്യൂതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫേയിം2 പദ്ധതി കൊണ്ടുവരും.

ഗോണ്‍, ഗരീബ്, കിസാന്‍ എന്നിവയില്‍ പ്രധാന ശ്രദ്ധ. എല്ലാ ഗ്രാമീണ ഭവനങ്ങള്‍ക്കും വൈദ്യുതിയും പാചക വാതക സൗകര്യവും. ഇലക്ട്രോണിക് ഫണ്ട്റൈസിംഗ് പ്ലാറ്റ്ഫോം കൊണ്ടുവരും.

എല്ലാ ഗ്രാമീണ വീടുകള്‍ക്കും ഹര്‍, ഘര്‍, ജല്‍ പദ്ധതി. പ്രധാന്‍മന്ത്രി അവാസ് യോജനയില്‍ പെടുത്തി 1.95 കോടി വീടുകള്‍ ഗുണഭോക്താക്കളാകും.

ശക്തമായ ഫിഷറീസ് മാനേജ്മെന്റ് ചട്ടക്കൂട്ട് കൊണ്ടുവരും.

അഗ്രോ-റൂറല്‍ മേഖലയില്‍ 75,000 നൈപുണ്യ സംരംഭങ്ങള്‍ കൊണ്ടുവരും.

അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കും. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ജല്‍ ജീവന്‍ മിഷന്‍.

വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കരണം- ഗവേഷണത്തിന് ഊന്നല്‍ നല്‍കിയുള്ള പരിഷ്‌കരണം കൊണ്ടുവരും

സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി-ഉന്നത വിദ്യാഭ്യാസത്തിന് വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

വിദ്യാഭ്യാസ മേഖലയ്ക്ക് 400 കോടി രൂപ അനുവദിച്ചു.

ശക്തമായ തൊഴില്‍ നിയമം പരിഗണനയില്‍

ഭാരത് നെറ്റ്- എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍. ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത കൂട്ടും.

എല്ലാ വില്ലേജുകളിലും ഖരമാലിന്യ മാനേജ്മെന്റിനു സംവിധാനമൊരുക്കുവിധം സ്വച്ഛ് ഭാരത് പദ്ധതി വിപുലമാക്കും.

സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കൊണ്ടുവരും.

ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഗാന്ധി പീഡിയ.

Related Post

ജവാന്‍മാര്‍ക്ക് ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ

Posted by - Dec 17, 2018, 09:06 pm IST 0
ന്യൂഡല്‍ഹി: ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ. 80% പേര്‍ക്കും ഞായറാഴ്ചകളില്‍ പോലും അവധിയില്ല. സിആര്‍പിഎഫ് ജവാന്‍മാര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി…

കനത്ത മഴ: രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

Posted by - Jun 9, 2018, 02:34 pm IST 0
മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.കഴിഞ്ഞ 12 മണിക്കൂറില്‍ 7595 സെന്റീ മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. അടുത്ത 48മണിക്കൂര്‍ മഴ തുടരുമെന്ന്…

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം; സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍

Posted by - Dec 11, 2018, 12:38 pm IST 0
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കിയതില്‍ സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍ എംപി. പുതിയ പ്രഭാതം പുതിയ ഉന്മേഷം എന്നായിരുന്നു…

ബിജെപി ജനജാഗരണ മാർച്ചിനു നേരെ കല്ലേറ് 

Posted by - Feb 1, 2020, 10:27 am IST 0
കുണ്ടറ(കൊല്ലം): പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി കൊല്ലത്തു സംഘടിപ്പിച്ച ജനജാഗരണ സദസ്സിന് മുൻപേ  നടന്ന മാര്‍ച്ചിനു നേരെ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ അക്രമികളുടെ കല്ലേറ്. ഒരു സ്ത്രീ അടക്കം…

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Nov 10, 2018, 10:43 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 17 പൈസയാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.89 രൂപയാണ് ഇന്നത്തെ വില.…

Leave a comment