കശ്മീരിന്റെ മൂന്നിലൊന്ന് നഷ്ടമാക്കിയത് നെഹ്രു: അമിത് ഷാ  

312 0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പം അല്ലാത്തതിനു കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരില്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം നെഹ്റു ഏകപക്ഷീയമായി സ്വീകരിച്ചതാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പമില്ല. ആരാണ് അതിന് ഉത്തരവാദി? കശ്മീരിലെ വെടിനിര്‍ത്തല്‍ ആരുടെ തീരുമാനമായിരുന്നു? ജവഹര്‍ലാല്‍ നെഹ്റുവാണ് വെടിനിര്‍ത്താനും ആ ഭാഗം പാകിസ്ഥാനു നല്‍കാനും തീരുമാനിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ വിശ്വാസത്തിലെടുക്കാതെയായിരുന്നു നെഹ്റുവിന്റെ തീരുമാനമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ബിജെപിയെ ചരിത്രം പഠിപ്പിക്കേണ്ടതില്ലെന്ന് അമിത് ഷാ പറഞ്ഞു.

1931ല്‍ ഷെയ്ഖ് അബ്ദുല്ല മുസ്ലിം കോണ്‍ഫറന്‍സ് രൂപീകരിച്ചു. അതുകൊണ്ട് ദീര്‍ഘകാലം കോണ്‍ഗ്രസിന് അവിടെ യൂണിറ്റ് ഇല്ലായിരുന്നു. അവര്‍ മുസ്ലിം കോണ്‍ഫറന്‍സിനെ പിന്തുണച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ മുട്ടകളും അബ്ദുല്ലയുടെ കുട്ടയിലായിരുന്നു, അവസാനം അബ്ദുല്ല ആ കുട്ടയുമായി കടന്നുകളഞ്ഞു. ഒടുവില്‍ എന്തു സംഭവിച്ചു, ഷെയ്ഖ് അബ്ദുല്ല ജമ്മു കശ്മീരിലെ പ്രധാനമന്ത്രിയായി.

ഒരു രാജ്യത്ത് രണ്ടു പ്രധാനമന്ത്രിമാര്‍ ഉണ്ടാവുന്നതില്‍ പ്രതിഷേധിച്ച് ശ്യാമപ്രസാദ് മുഖര്‍ജി 1953ല്‍ കശ്മീരിലെത്തി. അന്ന് അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം പോലും നടന്നില്ല. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവായിരുന്നില്ലേ അദ്ദേഹം? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടക്കാതിരുന്നത്? – അമിത് ഷാ ചോദിച്ചു.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കുമ്പോള്‍ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു നടത്തും. കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം വകുപ്പ് താത്കാലിക സ്വഭാവത്തിലുള്ളതാണെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കുറച്ചു നേരം സഭ തടസപ്പെട്ടു.

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറു മാസത്തേക്കു കൂടി നീട്ടാനുള്ള ബില്ലിന് സഭ അംഗീകാരം നല്‍കി. ജമ്മു കശ്മീര്‍ സംവരണ ബില്ലും സഭ പാസാക്കി.

Related Post

ഇന്ധനവില കുറഞ്ഞു

Posted by - Nov 5, 2018, 09:18 am IST 0
ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്. തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവില കുറഞ്ഞു . കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി 18 ദിവസവും കുറഞ്ഞത്. രാജ്യമൊട്ടാകെ…

മോഹന്‍ ഭാഗവതിന്റെ അകമ്പടി കാറിടിച്  ആറ് വയസ്സുകാരന്‍ മരിച്ചു

Posted by - Sep 12, 2019, 10:33 am IST 0
ജയ്പൂര്‍: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ അകമ്പടി കാർ  ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. . ബുധനാഴ്ച…

പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഫോഴ്സ് എറ്റെടുക്കും

Posted by - Oct 10, 2019, 03:46 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഫോഴ്സ് എറ്റെടുക്കും. എയര്‍ഫോഴ്സ് വണ്‍ എന്ന പേരിലായിരിക്കും പ്രധാന മന്ത്രിക്കുള്ള വിമാനം അറിയപ്പെടുക. 2020 ജൂലൈ…

അഴിമതിക്കാരനായ അജിത് പവാറിന്റെ പിന്തുണ സ്വീകരിക്കരുതായിരുന്നു:ഏക്‌നാഥ് ഖഡ്‌സെ

Posted by - Nov 27, 2019, 03:54 pm IST 0
ന്യൂഡല്‍ഹി: അജിത് പവര്‍ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ബിജെപി സ്വീകരിക്കാൻ പടില്ലായിരുന്നുവെന്നും മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവായ ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു. ബിജെപി സഖ്യം  വിട്ട് അജിത്…

നമോ ടിവി സംപ്രേഷണം തടയില്ലെന്ന് കേന്ദ്ര സർക്കാർ

Posted by - Apr 4, 2019, 01:03 pm IST 0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ പ്രചാരണപരിപാടികളും തത്സമയം സംപ്രേഷണം ചെയ്യുന്ന നമോ ടിവി എന്ന ചാനൽ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണമന്ത്രാലയം തടയില്ല. നമോ ടിവി മുഴുവൻ…

Leave a comment