പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നാലു നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍  

152 0

തിരുവനന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിയടക്കം നാല് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മുന്‍ സെക്രട്ടറി പി.ജയരാജന്‍, മുന്‍ എംപി പികെ ശ്രീമതി എന്നിവര്‍ സാജന്റെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്.

ചില കുറവുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുന്നതെന്ന് തദ്ദേശ മന്ത്രി എസി മൊയ്ദീന്‍ പറഞ്ഞു. കുറ്റവാളികളെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും മന്ത്രി എസി മൊയ്ദീന്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണ ചടങ്ങളില്‍ വീഴ്ച ഉണ്ടോ അനാവശ്യ കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോട്ട് നല്‍കാന്‍ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമഗ്രമായി പഠിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

പ്രവാസി സംരഭങ്ങള്‍ക്കടക്കം മികച്ച പരിഗണന നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. അനാവശ്യ കാലതാമസം അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രിപറഞ്ഞു. കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍  അദാലത്തുകള്‍ സംഘടിപ്പിക്കും. തദ്ദേശ മന്ത്രി തന്നെ നഗരസഭകളില്‍ നടക്കുന്ന അദാലത്തുകളില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍  ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്  ഓഡിറ്റോറിയം നിര്‍മ്മാണം തുടങ്ങിയത്.

Related Post

കൂത്താട്ടുകുളത്തും മലപ്പുറത്തും വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു  

Posted by - May 1, 2019, 12:12 pm IST 0
കൊച്ചി: കൂത്താട്ടുകുളത്തും മലപ്പുറത്തുമുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. മലപ്പുറത്ത് മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രിക്കാരനാണ് മരിച്ചത്. എടവണ്ണയിലാണ് സംംഭവം. എടവണ്ണ പത്തപ്പിരിയം സ്വദേശി…

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  ശീതകാല സമയക്രമം നാളെ മുതല്‍  

Posted by - Oct 27, 2019, 12:04 am IST 0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തണുപ്പുകാല  സമയപ്പട്ടിക ഞായറാഴ്ച നിലവില്‍വരും. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ നിശ്ചയിച്ചിട്ടുള്ള റണ്‍വേ നവീകരണം കൂടി കണക്കിലെടുത്താണ് ശീതകാല…

സവാള വില കുതിച്ചുയർന്നു 

Posted by - Sep 22, 2019, 03:42 pm IST 0
കൊച്ചി : സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും അറുപത്തിനും  ഇടയിലെത്തി.…

എംഎല്‍എയ്ക്ക് പൊലീസ് മര്‍ദനം:  സിപിഐ ജില്ലാ നേതൃത്വത്തെ തള്ളി കാനം  

Posted by - Jul 25, 2019, 10:03 pm IST 0
തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പൊലീസ് ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കും…

അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍  വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം 

Posted by - Feb 15, 2020, 04:07 pm IST 0
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ച  കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നൽകി. അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി.  കഴിഞ്ഞ…

Leave a comment