നാസിക്കില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു  

255 0

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് സ്ഥാപനത്തിനകത്ത് എത്തി വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ക്കുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബൈക്കിലാണ് മൂന്നംഗസംഘം മുത്തൂറ്റ് ഫിനാന്‍സ് ഓഫീസിലെത്തിയത്. സ്ഥാപനത്തില്‍ ഓഡിറ്റിംഗ് നടപടികള്‍ പുരോഗമിക്കുകയായിരുന്നു അപ്പോള്‍. ഇതിനിടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി തോക്ക് ചൂണ്ടിയ അക്രമികള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും ചോദിച്ചു വാങ്ങി. ഇതിനിടെയാണ് സാജു സാമുവലിന് വെടിയേറ്റത്. തലയ്ക്ക് പിറകിലാണ് സാജുവിന് വെടിയേറ്റത്. സാജു തല്‍ക്ഷണം മരിച്ചു.
നാട്ടില്‍ നിന്ന് ഓഡിറ്റിംഗിനെത്തിയതായിരുന്നു സാജു സാമുവല്‍. മുത്തൂറ്റ് ഫൈനാന്‍സിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്നു.
മൂന്നംഗ അക്രമി സംഘം മുത്തൂറ്റ് ഓഫീസിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചുവന്ന ടീ ഷര്‍ട്ട് ധരിച്ച ഒരു യുവാവ് ഓടിച്ച ബൈക്കിന് പിന്നില്‍ കറുത്ത ഷര്‍ട്ടിട്ട മറ്റൊരാള്‍ ഇരിക്കുന്നത് കാണാം. ചെക്ക് ഷര്‍ട്ടിട്ട മറ്റൊരാള്‍ ഇതിന് പിന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു.
മൂന്നാമന്‍ മുഖം മറച്ചുകൊണ്ടാണ് മുത്തൂറ്റ് ഓഫീസിലേക്ക് കയറുന്നത്. സിസിടിവി ദൃശ്യങ്ങളിലാണ് അക്രമികളുടെ മുഖം വ്യക്തമായി പതിഞ്ഞിരിക്കുന്നത്.

Related Post

എൻജിനിലെ പുകമൂലം സ്‌പൈസ്‌ജെറ്റ് വിമാനം നിർത്തലാക്കി 

Posted by - Mar 15, 2018, 02:55 pm IST 0
എൻജിനിലെ പുകമൂലം സ്‌പൈസ്‌ജെറ്റ് വിമാനം നിർത്തലാക്കി  മംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്കു പോകാനൊരുങ്ങിയ സ്‌പൈസ്ജെറ്റ് വിമാനത്തിലെ എൻജിനിൽ നിന്നും പുകഉയർന്നു പൈലറ്റാണ് ഇത് ശ്രദ്ധിച്ചത് തുടർന്ന് ഈ വിമാനം…

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു

Posted by - Oct 11, 2019, 06:02 pm IST 0
ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്  മഹാബലി പുരത്ത് എത്തി. ഷി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.  മഹബാലിപുരത്തെ കോട്ടകളും…

നിര്‍ഭയ കേസിൽ  കേന്ദ്ര ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

Posted by - Feb 5, 2020, 03:20 pm IST 0
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഇനിയും വൈകാൻ സാധ്യത. ശിക്ഷ വെറെ വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാലു…

ഹോട്ടലില്‍ തീപിടുത്തം

Posted by - Sep 15, 2018, 08:20 pm IST 0
ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടല്‍ പാംപോഷില്‍ തീപിടുത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് പരുക്കേറ്റു.  അഗ്നിശമന…

ശാരദാ ചിട്ടിതട്ടിപ്പ്: രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് സുപ്രീംകോടതി നീക്കി; മമതക്ക് തിരിച്ചടി  

Posted by - May 17, 2019, 01:00 pm IST 0
ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണറും ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വിശ്വസ്തനുമായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീക്കി.…

Leave a comment